സൂറത്തിൽ വനിതാ ക്ലാർക്കുമാരെ നഗ്നരാക്കി വരിനിർത്തിയ സംഭവം; അന്വേഷണം പ്രഖ്യാപിച്ചു

ഗുജറാത്തിലെ സൂറത്തിൽ മുനിസിപ്പൽ ട്രെയിനി ക്ലാർക്കുമാരെ കായികക്ഷമതാ പരിശോധനയുടെ ഭാഗമായി നഗ്നരാക്കി വരിനിർത്തിയ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. നഗരസഭയുടെ തന്നെ ആശുപത്രിയിലാണ് പത്ത് വനിതകളെ ലേഡി ഡോക്ടർമാർ അനാവശ്യ പരിശോധനയ്ക്ക് വിധേയരാക്കിയത്.

Read Also: വ്യാപാര വിഷയത്തിൽ ഇന്ത്യൻ നയമാറ്റം ലക്ഷ്യം: സന്ദർശന അജണ്ട വ്യക്തമാക്കി ട്രംപ്

പ്രൊബേഷൻ പൂർത്തിയാക്കിയ ക്ലാർക്കുമാരെ സ്ഥിരപ്പെടുത്തുന്നതിന് കായികക്ഷമതാ രേഖ ഹാജരാക്കണം. ഇതിനായി സൂറത്ത് മുനിസിപ്പൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ എത്തിയ പത്ത് വനിതകൾക്കാണ് ദുരനുഭവമുണ്ടായത്. യാതൊരു സ്വകാര്യതയും ലഭിക്കാത്ത രീതിയിൽ വാതിൽ പോലും നേരെ അടക്കാതെയായിരുന്നു പരിശോധന. കർട്ടൻ മാത്രമേ മറയായി ഉണ്ടായിരുന്നുള്ളൂ എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞിരുന്നു.

ഓരോരുത്തരെയായി വിളിച്ച് പരിശോധിക്കുന്നതിന് പകരം എല്ലാവരെയും ഒരു മുറിയിൽ വിവസ്ത്രകളാക്കി ഒന്നിച്ച് നിർത്തി. അവിവാഹിതകളെ പോലും ഗർഭധാരണമുണ്ടായിട്ടുണ്ടോയെന്ന് അറിയാനുള്ള പരിശോധനയ്ക്ക് വിധേയരാക്കി.

 

surat

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top