ദേശീയ പാതകളില്‍ രാത്രികാല സുരക്ഷാ പരിശോധനകള്‍ പേരിനു പോലുമില്ല

അവിനാശി അപകടം നടന്ന് രണ്ട് ദിവസം പിന്നിടുമ്പോഴും ദേശീയ പാതകളില്‍ രാത്രികാല സുരക്ഷാ പരിശോധനകള്‍ പേരിന് പോലുമില്ല. അന്തര്‍ സംസ്ഥാന ബസുകളും ചരക്ക് വാഹനങ്ങളും നിയമം അനുശാസിക്കുന്ന വേഗതയ്ക്കും അപ്പുറമാണ് കുതിച്ചു പായുന്നത്. ഇത് പരിശോധിക്കേണ്ട മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെയും പാതയോരങ്ങളില്‍ കാണാനേയില്ല. 24 ഇന്‍സ്റ്റിഗേഷന്‍.

പത്ത് മണിക്ക് ശേഷം പാലക്കാട് നിന്ന് പുറപ്പെടേണ്ട അന്തര്‍ സംസ്ഥാന ബസുകള്‍ എപ്പോള്‍ ചെന്നൈയിലെത്തുമെന്ന ചോദ്യത്തിന് ജീവനക്കാര്‍ നല്‍കുന്ന മറുപടി രാവിലെ ഏഴ് മണി എന്നാണ്. ബംഗളൂരുവിലേക്ക്് ബസ് കാത്തുനില്‍ക്കുന്ന ഒരു യാത്രക്കാരന്‍ പറഞ്ഞത് പ്രകാരം 10 മണിക്ക് പാലക്കാട് താണ്ടുന്ന അന്തര്‍ സംസ്ഥാന ബസുകള്‍ അഞ്ചരക്കോ ആറ് മണിക്കോ ബംഗളൂരുവിലെത്തുമെന്നാണ്.

ഇവരോടൊപ്പമോ അല്ലെങ്കില്‍ അതിലും വേഗതയിലാണ് ചരക്ക് വാഹനങ്ങളുടെ ദേശീയ പാതയിലെ പാച്ചില്‍. കണ്ടെയ്‌നര്‍ ലോറിക്ക് 45 കിലോമീറ്റര്‍ മാത്രമാണ് ദേശീയ പാതയില്‍ അനുവദിച്ചിരിക്കുന്ന വേഗത. മറ്റ് ചരക്ക് വാഹനങ്ങള്‍ക്ക് നാല് വരി പാതയില്‍ മണിക്കൂറില്‍ 65 കിലോമീറ്ററും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top