Advertisement

കണ്ടെയ്‌നർ ലോറികളിലെ ലഹരി ഉപയോഗം; നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി

February 28, 2020
Google News 1 minute Read

കണ്ടെയ്‌നർ ലോറികളിലെ ലഹരി ഉപയോഗം നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ. അവിനാശി അപകടത്തിന്റെ പശ്ചാത്തലത്തിൽ അടുത്ത ദിവസം മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ട്വന്റിഫോർ വാർത്ത മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പുതിയ ലഹരി കണ്ട് പിടിക്കാൻ കഴിയില്ലാ എന്ന ഡ്രൈവർമാരുടെ വെളിപ്പെടുത്തൽ ഒരു പരിധി വരെ ശരിയാണെന്നും ഇത്തരം ലഹരി ഉപയോഗം കണ്ടുപിടിക്കാൻ ഗുജറാത്തിൽ ആധുനിക സംവിധാനം പരീക്ഷിക്കുന്നുണ്ടെന്നും ഗതാഗത മന്ത്രി. കേരളവും ഗുജറാത്ത് മാതൃക പരീക്ഷിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പൊലീസ് അതിന്റെ നടപടികൾ ആരംഭിച്ചുവെന്ന് ഗതാഗത മന്ത്രി കൂട്ടിച്ചേർത്തു.

എക്‌സൈയ് കമ്മീഷണർ, ട്രാൻസ്‌പോർട്ട് കമ്മീഷ്ണർ, റോഡ് സേഫ്റ്റി അതോറിറ്റി അധികൃതർ എന്നിവർ അടുത്ത ദിവസം യോഗം ചേർന്ന് കണ്ടെയ്‌നർ ലോറികൾക്ക് മാർഗരേഖ തയാറാക്കുമെന്നും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ ട്വന്റിഫോറിനോട് പറഞ്ഞു.

Story Highlights- Shubhayathra, Container Lorry,Drug

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here