ജീവന്‍ പോലും പണയപ്പെടുത്തിയാണ് വാഹനമോടിക്കുന്നതെന്ന് ദീര്‍ഘദൂര സ്വകാര്യ ബസുകളിലെ ജീവനക്കാര്‍

ജീവന്‍ പോലും പണയപ്പെടുത്തിയാണ് വാഹനമോടിക്കുന്നതെന്ന് ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളിലെ ജീവനക്കാരുടെ വെളിപ്പെടുത്തല്‍. ഉറക്കമളച്ച് രാത്രി മുഴുവന്‍ വാഹനമോടിക്കേണ്ടി വരുന്ന ഇവര്‍ക്ക് പകല്‍ സമയങ്ങളില്‍ വിശ്രമിക്കാന്‍ പോലും കഴിയാറില്ല. വിശ്രമമുറികള്‍ ഇല്ലാത്തത് കൊണ്ട് തന്നെ നിര്‍ത്തിയിട്ടിരിക്കുന്ന ബസിനടിയിലാണ് ജീവനക്കാര്‍ പകല്‍ സമയം ചിലവഴിക്കുന്നത്.

പലപ്പോഴും ജീവന്‍ പണയപ്പെടുത്തിയാണ് രാത്രി യാത്രകള്‍ എന്ന് ജീവനക്കാര്‍ തന്നെ തുറന്ന് പറയുന്നു. ജീവന്‍ പണയപ്പെടുത്തി വാഹനമോടിച്ചാലും പലപ്പോഴും ലഭിക്കുന്നത് തുച്ഛമായ വരുമാനവും. ബസുടമകള്‍ ലാഭം കൊയ്യുമ്പോള്‍ ഡ്രൈവര്‍മാരുടേയും കണ്ടക്ടര്‍മാരുടേയും ജീവിതം നരക തുല്യമാണ്.

Story Highlights: Shubhayathra

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top