വ്യാപാര വിഷയത്തിൽ ഇന്ത്യൻ നയമാറ്റം ലക്ഷ്യം: സന്ദർശന അജണ്ട വ്യക്തമാക്കി ട്രംപ്

ഇന്ത്യാ സന്ദർശനത്തിലെ പ്രധാന അജണ്ട വാണിജ്യ- വ്യാപാര വിഷയങ്ങളിൽ അമേരിക്കയ്ക്ക് അനുകൂലമായ നയമാറ്റത്തിന് ഇന്ത്യയെ നിർബന്ധിതമാക്കുകയാണെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ലോകത്തെ ഏറ്റവും ഉയർന്ന തീരുവ ചുമത്തി വർഷങ്ങളായി അമേരിക്കയ്ക്കുമേൽ ഇന്ത്യ സൃഷ്ടിക്കുന്ന ആഘാതം ഇല്ലാതായാൽ അത് പുതിയ ഊർജമാകും നൽകുകയെന്ന് ട്രംപ് പറഞ്ഞു.
അതേസമയം, ഇന്ത്യാ സന്ദർശനത്തിൽ ട്രംപിനെ അനുഗമിക്കുന്ന ഉന്നതതല സംഘത്തിൽ ഭാര്യ മെലാനിയക്ക് പുറമെ മകൾ ഇവാൻകയും ഭർത്താവ് ജറേഡ് കുഷ്‌നറും ഉണ്ടാകും എന്ന് അമേരിക്കൻ വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ സ്ഥിരീകരിച്ചു.
ഈ മാസം 24ന് ട്രംപ് ഇന്ത്യാ സന്ദർശനത്തിനായി എത്തും. ട്രംപിന്റെ വരവ് പ്രമാണിച്ച് വൻ ഒരുക്കങ്ങളാണ് മോദി സർക്കാർ അഹമ്മദാബാദിൽ നടത്തുന്നത്. പ്രദേശത്തെ ചേരികൾ മറയ്ക്കാൻ മതിൽ പണിയുന്ന കാര്യം നേരത്തെ തന്നെ വിവാദമായിരുന്നു. സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളം മുതൽ പുതുതായി നിർമിച്ച മൊട്ടേര സ്റ്റേഡിയം വരെയാണ് മതിൽ നിർമിക്കുക. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നായി ഉയരുന്നത്.
donald trump
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here