കുട്ടികൾ അവതരിപ്പിക്കുന്ന നാടൻ ‘ജുഗൽ ബന്ദി’; വിഡിയോ കാണാം

ഡാൻസും പാട്ടും എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ തിരിച്ചറിയാതെ പോകുന്ന നിരവധി പ്രതിഭകൾ നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിലുള്ള ഒരു പെർഫോമൻസാണ് ഫേസ്ബുക്കിൽ നിരവധി പേർ കണ്ടുകൊണ്ടിരിക്കുന്നത്.

ഒരു കനാലിന് മുകളിലിരുന്ന് മുളയിലടിച്ച് താളം കൊട്ടുകയും പാട്ടുപാടുകയും ചെയ്യുന്ന കുട്ടികളുടെ വിഡിയോ ആണ് വൈറലാകുന്നത്. മനോഹരമായി ഒരു കുട്ടി താളം പിടിക്കുകയും മറ്റ് മൂന്ന് പേർ പാട്ടുപാടുകയും ചെയ്തിട്ടുണ്ട്.

അമർനാഥ്, അനന്തകൃഷ്ണൻ, അരുൺ, കാശിനാഥ് എന്നിവരാണ് വിഡിയോയിലെ കുട്ടിത്താരങ്ങൾ. ഷൈനു സുകുമാരൻ എന്ന ആളാണ് വിഡിയോ ഫേസ്ബുക്കിലിട്ടിരിക്കുന്നത്. ‘ഒരു നാടൻ ജുഗൽ ബന്ദി ആസ്വദിപ്പിൻ’ എന്നാണ് വിഡിയോക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. കുട്ടികളെ അഭിനന്ദിച്ച് നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്.

വിഡിയോ കാണാം,

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top