Advertisement

വ്യാജ ചികിത്സ നൽകിയതിന് അടച്ച് പൂട്ടിയ അൽ ഷിഫ ഹോസ്പിറ്റൽ വീണ്ടും തുറക്കാൻ നീക്കം

February 23, 2020
Google News 1 minute Read

വ്യാജ ചികിത്സ നൽകിയതിന് അടച്ച് പൂട്ടിയ ഇടപ്പള്ളി അൽ ഷിഫ ഹോസ്പിറ്റൽ ഫോർ പൈൽസ് വീണ്ടും തുറക്കാൻ നീക്കം. ആശുപത്രി തുറക്കാൻ കൊച്ചി കോർപ്പറേഷൻ അനുമതി നൽകിയതായി ആരോപണം. അൽ ഷിഫയുടെ ഉടമയും വ്യാജ ഡോക്ടറുമായ ഷാജഹാൻ യൂസഫിനെതിരെ പൊലീസിൽ കൂടുതൽ പരാതി ലഭിച്ചിട്ടുണ്ട്.

ചികിത്സ തട്ടിപ്പ് നടത്തി രോഗികളെ ദുരിതത്തിലാക്കിയതിനെ തുടർന്നാണ് അർശസ്സിന് ചികിത്സ നൽകിയിരുന്ന ഇടപ്പള്ളി അൽ ഷിഫ ആശുപത്രി പൊലീസും, കൊച്ചി കോർപ്പറേഷനും, മെഡിക്കൽ കൗൺസിലും സംയുക്തമായി അടച്ച് പൂട്ടിയത്. എന്നാൽ ആശുപത്രിക്കെതിരായ സമരത്തിന് അൽപം അയവ് വന്നതോടേ ആശുപത്രി വീണ്ടും തുറക്കാനുള്ള നീക്കം ആരംഭിച്ചു. കൊച്ചി കോർപ്പറേഷൻ അധികാരികളെ സ്വാധീനിച്ച് ആശുപത്രി തുറക്കാനുള്ള അനുമതി വാങ്ങിയതായാണ് ആരോപണം. മാത്രമല്ല ട്രാൻവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ വ്യാജനെന്ന് കണ്ടെത്തിയ ഷാജഹാൻ യൂസഫ് വീണ്ടും പരിശീലനം ആരംഭിക്കാനുള്ള നീക്കവും തുടങ്ങിയിട്ടുണ്ട്. നിലവിൽ ഷാജഹാൻ യൂസഫ് ഒളിവിലാണ്.

ഇതിനിടെ ഷാജഹാനെതിരെ സാമ്പത്തിക തട്ടിപ്പിന് എറണാകുളം സെൻട്രൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ബാങ്കിൽ പണയപ്പെടുത്തിയിരുന്ന ഇടപ്പള്ളിയിലെ വസ്തു വ്യാജരേഖ ചമച്ച് മറിച്ച് വിറ്റതിനാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

Story Highlights- Al Shifa

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here