കൊറോണ ഭീതി: സ്വയം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് യാത്രക്കാരൻ

കൊറോണ ഭീതിയെ തുടർന്ന് ദേഹമാസകലം സ്വയം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് യാത്രക്കാരൻ. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നത്.

ഓസ്‌ട്രേലിയയിൽ നിന്നുള്ള വിമാനത്തിലെ കാഴ്ചയാണ് ഇത്. അലീസ എന്ന ട്വിറ്റർ ഉപയോക്താവാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ പിങ്ക് പ്ലാസ്റ്റിക് വസ്ത്രം ധരിച്ച ഒരു സ്ത്രീയും ഒപ്പമുള്ള പുരുഷൻ ട്രാൻസ്‌പേരന്റ് പ്ലാസ്റ്റിക് കവറും ധരിച്ചിരിക്കുന്നത് കാണാം.

അതേസമയം, ലോകത്ത് കൊറോണ ഭീതി ഒഴിയുന്നില്ല. ചൈനയിൽ മാത്രം മരിച്ചവരുടെ എണ്ണം 2345 ആയി. ചൈനയ്ക്ക് പുറത്ത് 31 രാജ്യങ്ങളിലായി 1640 പേർക്കും വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയയിലും വൈറസ് ബാധ പടരുന്നുണ്ട്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സിംഗപ്പൂരിലേക്കുള്ള യാത്ര നിയന്ത്രിക്കണമെന്ന് കേന്ദ്ര സർക്കാർ പറഞ്ഞു. വിമാനത്താവളങ്ങളിൽ കർശന പരിശോധന തുടരുമെന്നും സർക്കാർ അറിയിച്ചു.

Story Highlights- Corona Virus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top