ഇറച്ചിക്കോഴി വില ഇടിയുന്നു; ആശങ്കയിൽ കർഷകരും മൊത്തക്കച്ചവടക്കാരും

കർഷകരുടെ തലയിൽ ഇടിത്തീ ആയി ഇറച്ചിക്കോഴിയുടെ വില കുത്തനെ ഇടിയുന്നു. വില ഇടിയുന്നത് കർഷകർക്ക് തിരിച്ചടിയാകുകയാണ്. 30 ശതമാനത്തോളം വിൽപന ഇടിഞ്ഞെന്നാണ് വിവരം. കോഴികളെ വളർത്താനുള്ള ചെലവ് പക്ഷേ നേർവിപരീതമായി കൂടിക്കൊണ്ടിരിക്കുകയാണ്. 35- 55 ശതമാനം വരെ കോഴിത്തീറ്റയ്ക്ക് വില വർധിച്ചതായി കർഷകർ.

Read Also: 30 ദിവസങ്ങള്‍ കൊണ്ട് പൂര്‍ണ്ണവളര്‍ച്ചയെത്തുന്ന ഇറച്ചിക്കോഴികള്‍; യാഥാര്‍ത്ഥ്യം ഇതാണ്

ഡൽഹിയിൽ 100 മുട്ടയുടെ വില 358 രൂപയാണ്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 441 രൂപയായിരുന്നു നിരക്ക്. 86 രൂപ കഴിഞ്ഞ വർഷം ഇതേ സമയത്ത് വിലയുണ്ടായിരുന്ന ഇറച്ചിക്കോഴിക്ക് 78 രൂപയാണ് ഡൽഹിയിൽ വിലയുള്ളത്.

ഉത്തരേന്ത്യയിലെ കർഷകരും മൊത്തക്കച്ചവടക്കാരുമാണ് ഇത്തരത്തിൽ ദുരിതമനുഭവിക്കുന്നത്. നാഷണൽ എഗ്ഗ് കമ്മറ്റിയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മുട്ടയുടെ മൊത്തവ്യാപാര വിലയിൽ 15 ശതമാനം വിലയിടിവുണ്ടായി. അഹമ്മദാബാദ്- 14%, മുംബൈ- 13%, ചെന്നൈ- 12 ശതമാനം, വാറങ്കൽ- 16% എന്നിങ്ങനെയാണ് മൊത്ത വ്യാപാര വിലയിൽ കുറവുണ്ടായത്.

 

chiken

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top