പിഞ്ചുകുഞ്ഞടക്കമുള്ള കുടുംബത്തിന് നേരെയുണ്ടായ അതിക്രമം; കട്ടപ്പന സിഐക്ക് സസ്‌പെൻഷൻ

പിഞ്ചുകുഞ്ഞടക്കമുള്ള അഞ്ചംഗ കുടുംബത്തിന് നേരെ അതിക്രമം കാണിച്ച കട്ടപ്പന സിഐ അനിൽ കുമാറിന് സസ്‌പെൻഷൻ. സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഐജിയുടേതാണ് നടപടി.
ഈ മാസം പന്ത്രണ്ടിന് ലബ്ബക്കടയിൽ നിന്ന് കട്ടപ്പനയിലേക്ക് കാറിൽ വരികയായിരുന്ന അഞ്ചംഗ കുടുംബം സിഐ അനിൽ കുമാറിന്റെ വാഹനം അലക്ഷ്യമായി വരുന്നത് ചോദ്യം ചെയ്തിനെ തുടർന്നായിരുന്നു അതിക്രമം നടത്തിയത്. കാറിൽ വിടാതെ പിന്തുടർന്നതൊടെ കുടുംബം അഭയം തേടിയാണ് കട്ടപ്പന സ്റ്റേഷനിലെത്തിയത്. പിന്നാലെ എത്തിയ സിഐ അനിൽ കുമാർ കുടുംബത്തെ വലിച്ചിഴച്ച് സ്റ്റേഷനകത്ത് കൊണ്ടുപോയി മർദിക്കുകയായിരുന്നു. കുടുംബത്തിന്റെ പരാതി സ്വീകരിക്കാതിരുന്ന എസ്‌ഐ മേലുദ്യോഗസ്ഥന് വേണ്ടി കൃപമോനെതിരെ കേസെടുക്കുകയും ചെയ്തു. സംഭവ സമയത്ത് സിഐ മദ്യലഹരിയിലായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
പൊലീസ് സ്റ്റേഷനിൽവച്ച് ഗൃഹനാഥനെ ഉൾപ്പെടെ പൊലീസ് മർദിച്ചതായി ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി ഉണ്ടായിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here