Advertisement

അധോലോക കുറ്റവാളി രവി പൂജാരി വിദേശത്ത് അറസ്റ്റിൽ; ഇന്ത്യയിലെത്തിക്കാന്‍ നടപടി തുടങ്ങി

February 24, 2020
Google News 1 minute Read

മുംബൈ അധോലോക കുറ്റവാളിയായ രവി പൂജാരി വിദേശത്ത് അറസ്റ്റിൽ. നടി ലീനാ മരിയാ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടിപാർലർ വെടിവയ്പ് കേസിൽ അടക്കം ഇരുനൂറോളം കേസിൽ പ്രതിയായ രവി പൂജാരി അറസ്റ്റിലായത് ആഫ്രിക്കയിലെ സെനഗലിൽ വച്ചാണ്. ഇയാളെ എത്രയും വേഗം ഇന്ത്യയിൽ എത്തിക്കാനുള്ള നടപടികൾ തുടങ്ങി. രവി പൂജാരിയുടെ ജാമ്യാപേക്ഷ നേരേത്തെ സുപ്രിംകോടതി തള്ളിയിരുന്നു. റോയുടെയും കർണാടകാ പൊലീസിലെയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.

Read Also: കൊച്ചി ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസ്; വെടിവയ്പ്പ് ആസൂത്രണം ചെയ്തത് സിനിമാ നിർമാതാവ്

കർണാടകയിൽ രവി പൂജാരിയുടെ പേരിലുള്ളത് 100ൽ അധികം കേസുകളാണ്. രണ്ട് ദിവസത്തിനുള്ളിൽ ഇയാളെ തിരിച്ചെത്തിക്കുന്ന ശ്രമങ്ങളാണ് നടക്കുന്നത്. നേരെ ബംഗളൂരുവിലേക്കായിരിക്കും രവി പൂജാരിയെ കൊണ്ടുപോകുക. സെനഗലിൽ വച്ച് ഒരു തട്ടിപ്പ് കേസിൽ കഴിഞ്ഞ വർഷം പിടിയിലായ ഇയാൾ ജാമ്യത്തിലിറങ്ങി ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ സെനഗൽ പൊലീസ് അറസ്റ്റ് ചെയ്തത്.

ആന്റണി ഫർണാണ്ടസ് എന്ന പേരിൽ ബുർഖാനോ ഫാസോയിൽ റസ്റ്റോറന്റ് നടത്തിപ്പുകാരനായാണ് രവി പൂജാരി സെനഗലിൽ കഴിഞ്ഞിരുന്നത്. 2018 ജനുവരി 18ന് നടന്ന ബ്യൂട്ടിപാർലർ വെടിവയ്പിൽ ക്രൈംബ്രാഞ്ച് തെരയുന്ന പ്രതിയായ ഇയാൾക്കെതിരെ എറണാകുളം അഡീഷണൽ ചീഫ് മജിസ്‌ട്രേറ്റ് കോടതിയിൽ പ്രഥമിക റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. വെടിവയ്പ് സംഭവത്തിന് ശേഷം രണ്ട് മാസം കഴിഞ്ഞ് സെനഗലിൽ ഇയാൾ അറസ്റ്റിലായിരുന്നു. എന്നാൽ താൻ ആന്റണി ഫർണാണ്ടസാണ്, രവി പൂജാരി അല്ല എന്ന വാദമുന്നയിച്ചാണ് ജാമ്യത്തിലിറങ്ങിയത്.

 

ravi poojari

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here