ബ്യൂട്ടിപാർലർ വെടിവയ്പ് കേസ്; രവി പൂജാരിയെ കസ്റ്റഡിയിൽ ആവശ്യപ്പെടാൻ ക്രൈംബ്രാഞ്ച് നീക്കം

കൊച്ചി ബ്യൂട്ടിപാർലർ വെടിവയ്പ് കേസിൽ രവി പൂജാരിയെ കസ്റ്റഡിയിൽ ആവശ്യപ്പെടാൻ ക്രൈംബ്രാഞ്ച് നീക്കം തുടങ്ങി. രവി പൂജാരിയെ വിട്ട് കിട്ടാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഉടൻ തന്നെ ഇന്റർപോൾ ലെയ്‌സൺ ഓഫിസർക്ക് അപേക്ഷ നൽകുമെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോസി ചെറിയൻ പറഞ്ഞു. സൗത്ത് ആഫ്രിക്കയിൽ നിന്ന് ഇന്ത്യയിലെത്തിച്ച രവി പൂജാരി നിലവിൽ കർണാടക പൊലീസിന്റെ കസ്റ്റഡിയിലാണ്. രാജ്യത്ത് 200 ലധികം കേസുകളിലെ പ്രതിയാണ് രവി പൂജാരി. അതേ സമയം, കൊച്ചി ബ്യൂട്ടിപാർലർ വെടിവയ്പ് കേസിലെ മുഖ്യപ്രതികളായ സിനിമ നിർമാതാവ് അജാസും, കാസർേഗാഡ് സ്വദേശി മോനായിയും ഇപ്പോഴും ഒളിവിലാണ്.
Read Also: കൊച്ചി ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസ്; വെടിവയ്പ്പ് ആസൂത്രണം ചെയ്തത് സിനിമാ നിർമാതാവ്
കർണാടകയിൽ രവി പൂജാരിയുടെ പേരിലുള്ളത് 100ൽ അധികം കേസുകളാണ്. ആഫ്രിക്കയിലെ സെനഗലിൽ വച്ച് ഒരു തട്ടിപ്പ് കേസിൽ കഴിഞ്ഞ വർഷം പിടിയിലായ ഇയാൾ ജാമ്യത്തിലിറങ്ങി ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രവി പൂജാരിയെ സെനഗൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ആന്റണി ഫർണാണ്ടസ് എന്ന പേരിൽ ബുർഖാനോ ഫാസോയിൽ റസ്റ്റോറന്റ് നടത്തിപ്പുകാരനായാണ് രവി പൂജാരി സെനഗലിൽ കഴിഞ്ഞിരുന്നത്. 2018 ജനുവരി 18ന് നടന്ന ബ്യൂട്ടിപാർലർ വെടിവയ്പിൽ ക്രൈംബ്രാഞ്ച് തെരയുന്ന പ്രതിയായ രവി പൂജാരിക്കെതിരെ എറണാകുളം അഡീഷണൽ ചീഫ് മജിസ്‌ട്രേറ്റ് കോടതിയിൽ പ്രഥമിക റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. വെടിവയ്പ് സംഭവത്തിന് ശേഷം രണ്ട് മാസം കഴിഞ്ഞ് സെനഗലിൽ ഇയാൾ അറസ്റ്റിലായിരുന്നു. എന്നാൽ താൻ ആന്റണി ഫർണാണ്ടസാണ്, രവി പൂജാരി അല്ല എന്ന വാദമുന്നയിച്ചാണ് ജാമ്യത്തിലിറങ്ങിയത്.
beauty parlour gun fire case, ravi poojari custody asked by crime branch
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here