ഡൽഹി സംഘർഷം; അതിർത്തികൾ അടയ്ക്കണമെന്ന് അരവിന്ദ് കേജ്‌രിവാൾ

ഡൽഹിയിൽ സംഘർഷം നിയന്ത്രിക്കാൻ അതിർത്തികൾ അടയ്ക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. എംഎൽഎമാരും ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേജ്‌രിവാൾ.

ഡൽഹിക്ക് പുറത്തുനിന്നുള്ളവർ പ്രശ്‌നങ്ങൾ സൃഷ്ടിക്കാനെത്തുന്നുണ്ട്. അതിർത്തികൾ അടച്ചിട്ട് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യണം. കൊല്ലപ്പെട്ടവർ ആരായാലും അവർ നമ്മുടെ സഹോദരന്മാരാണ്. എല്ലാവരും സമാധാനം പാലിക്കണം. നിരവധി വീടുകളും കടകളും തകർക്കപ്പെട്ടിട്ടുണ്ട്. അത് നിർഭാഗ്യകരമാണെന്നും കേജ്‌രിവാൾ പറഞ്ഞു.

ഡൽഹിയുടെ ചില ഭാഗങ്ങളിൽ നടക്കുന്ന സംഘർഷാവസ്ഥയിൽ അതീവ ഭീതിയുണ്ടെന്ന് നേരത്തെ കേജ്‌രിവാൾ പറഞ്ഞിരുന്നു. ഡൽഹിയിൽ ക്രമസമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് കേജ്‌രിവാൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു കേജ്‌രിവാൾ യോഗം വിളിച്ചു ചേർത്തത്. ഡൽഹിയിലെ കേജ്‌രിവാളിന്റെ വീട്ടിലായിരുന്നു യോഗം വിളിച്ചുചേർത്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top