Advertisement

ഈജിപ്ത് മുൻ പ്രസിഡന്റ് ഹൊസ്നി മുബാറക്ക് അന്തരിച്ചു

February 25, 2020
Google News 0 minutes Read

ഈജിപ്ത് മുൻ പ്രസിഡന്റ് ഹൊസ്നി മുബാറക്ക് (91) അന്തരിച്ചു. ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരണം. 30 വർഷം തുടർച്ചയായി ഭരണത്തിലിരുന്ന നേതാവാണ് ഹൊസ്നി മുബാറക്ക്.

രണ്ട് വർഷം മുൻപാണ് ഹൊസ്നി മുബാറക്ക് ജയിൽ മോചിതനായത്. ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ട ഈജിപ്തിൽ 2011ൽ പട്ടാളഭരണം പ്രഖ്യാപിച്ചതിനെ തുടർന്ന് സ്ഥാനഭ്രഷ്ടനായിരുന്നു. പിന്നീട് കൂട്ടക്കൊലക്കേസിലാണ് ഹൊസ്നി മുബാറക്കിനെ ജയിലിലടച്ചത്.

പ്രസിഡന്റ് സ്ഥാനമൊഴിയണം എന്നാവശ്യപ്പെട്ട് കലാപം നടത്തിയ നൂറിൽപരം ആളുകളെ കൊല്ലാൻ ഗൂഡാലോചന നടത്തിയതിന്റെ പേരിലാണ് ഹൊസ്നി മുബാറക്കിന് വിചാരണ നടത്തിയത്. ഇതേ തുടർന്ന് ആറ് വർഷം ജയിലിലായിരുന്ന ഹൊസ്നി മുബാറക്കിനെ 2017ൽ കോടതി ജയിൽ മോചിതനാക്കി. ഹെസ്നി മുബാറക്കിനെതിരെ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വെറുതെ വിട്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here