അപകടങ്ങള്‍ നിയന്ത്രിക്കാന്‍ ഇനി പൊലീസിന്റെയും ഗതാഗതവകുപ്പിന്റെയും സംയുക്ത പരിശോധന

അപകടങ്ങള്‍ നിയന്ത്രിക്കാന്‍ റോഡുകളില്‍ പൊലീസിന്റെയും ഗതാഗതവകുപ്പിന്റെയും സംയുക്ത പരിശോധനയ്ക്ക് റോഡ് സുരക്ഷ അതോറിറ്റി യോഗത്തിന്റെ തീരുമാനം. ദീര്‍ഘദൂരം ഓടുന്ന കെഎസ്ആര്‍ടിസിയിലും കണ്ടൈനര്‍ ലോറികളിലും അപകടം ഓഴിവാക്കാന്‍ സമഗ്ര പരിഷ്‌കാരങ്ങള്‍ കൊണ്ട് വരും. അവിനാശി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനങ്ങള്‍.
അവിനാശി അപകടത്തിന് കാരണം ഡ്രൈവര്‍ ഉറങ്ങിയതും, കണ്ടൈനര്‍ കൃത്യമായി ലോക്ക് ചെയ്യാത്തതുമാണെന്ന് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. റോഡ് സുരക്ഷ ശക്തമാക്കാന്‍ പൊലീസിന്റേയും മോട്ടോര്‍വാഹന വകുപ്പിന്റേയും സംയുക്ത സ്‌ക്വാഡുകള്‍ ഈ ആഴ്ച തന്നെ പരിശോധന ആരംഭിക്കും. കണ്ടൈനര്‍ ലോറി ഉടമകള്‍ക്കും, ഡ്രൈവര്‍മാര്‍ക്കുമായി തൊഴില്‍ വകുപ്പിന്റെ സഹായത്തോടെ മാര്‍ഗരേഖ തയാറാക്കും.
ദീര്‍ഘദൂര സര്‍വ്വീസുകളിലെ ഡ്രൈവര്‍മാര്‍ക്ക് വിശ്രമത്തിനായി ദേശീയ പാതയില്‍ 37 ഉം, സംസ്ഥാന പാതയില്‍ 11 ഉം വിശ്രമകേന്ദ്രങ്ങള്‍ സ്ഥാപിക്കും. എല്ലാ വാഹനങ്ങളിലും ജിപിഎസ് സംവിധാനവും, സ്പീഡ് ഗവേര്‍ണറും നിര്‍ബന്ധമാക്കും. ഡ്രൈവര്‍മാര്‍ക്ക് സ്മാര്‍ട് ലൈസന്‍സ് കാര്‍ഡുകള്‍ ഏര്‍പ്പെടുത്തും. കെഎസ്ആര്‍ടിസിയില്‍ എട്ട് മണിക്കൂര്‍ ഓടിയശേഷം പുതിയ ഡ്രൈവറെ നിയോഗിക്കുന്ന രീതിയില്‍ ക്രൂ ചെയ്ഞ്ച് സംവിധാനം നടപ്പാക്കാനും യോഗത്തില്‍ തീരുമാനമായി.
Story Hilghlights- Joint inspection, police, transport department, accidents
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here