കിഫ്ബി പദ്ധതികളുടെ ജില്ലാ വിശദീകരണ പരിപാടികൾ അടുത്തമാസം 8 മുതൽ

കിഫ്ബി പദ്ധതികളുടെ ജില്ലാ വിശദീകരണ പരിപാടികൾ അടുത്തമാസം 8 മുതൽ 10 വരെ ആലപ്പുഴയിൽ നടക്കും. 1500 കോടി മുതൽ മുടക്കിൽ ആലപ്പുഴയിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ സംസന്ധിച്ച് സെമിനാറുകളും, ഡിജിറ്റിൽ പ്രദർശനവുമായി നടക്കുന്ന പരിപാടിയിൽ പൊതുജനങ്ങൾക്ക് പരാതി അറിയിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. കുട്ടനാട് പരിസ്ഥിതി സംരക്ഷണമടക്കമുള്ള പദ്ധതികളുടെ വിലയിരുത്തലും പരിപാടിയിൽ ഉണ്ടാകും.
1500 കോടി രൂപയുടെ വികസന പദ്ദതികളാണ് ആലപ്പുഴ നഗരത്തിനായി കിഫ്ബിയിൽ ഉൾപ്പെടുത്തി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. ട്രാൻസ്‌പോർട് ഹബുകളും പൗരാണികത നിലനിർത്തിയുള്ള ഹെറിറ്റേജ് പദ്ധതികളുമടക്കമുള്ള കിഫ്ബി പ്രഖ്യാപനങ്ങൾ വെറും പ്രഹസനങ്ങൾ മാത്രമാണെന്ന പ്രതിപക്ഷ വിമര്ശനങ്ങൾക്കുള്ള മറുപടി കൂടിയാണ് 8,9,10 തിയ്യതികളിലായി സംഘടിപ്പിച്ചിട്ടുള്ള സെമിനാറുകളും പ്രദര്ശനവും.
കിഫ്ബി എന്ത് എങ്ങനെ എന്നത് ജനങ്ങൾ തിരിച്ചറിയേണ്ടതായുണ്ട്
ഏതെങ്കിലും പ്രദേശങ്ങളിൽ കിഫ്ബി പദ്ധതിയെ കുറിച്ച് ആക്ഷേപമുണ്ടെങ്കിൽ ജനങ്ങൾക്ക് നേരിട്ട് അറിയിക്കാനും ജനപ്രതിനിധികളോട് നേരിട്ട് സംശയ ദുരീകരണം നടത്താനും അവസരമുണ്ട് .ഇതുവരെ സർക്കാർ കിഫ്ബി ഉപയോഗിച്ച് പൂർത്തീകരിച്ച പദ്ദതികളുടെ മോഡൽ പ്രദര്ശനങ്ങളും അവതരിപ്പിക്കപെടും
8ന് പ്രദർശനോൽഘാടനം മുഖ്യമന്ത്രി നിർവഹിക്കും മൂന്ന് വേദികളിലായാണ് വികസന പ്രദര്ശന ബോധ വത്കരണം നടക്കുക.
Story Highlights- KIIFB
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here