‘അച്ഛനെ എന്നും മിസ് ചെയ്യും’; കുതിരവട്ടം പപ്പുവിന്റെ ഓർമയിൽ മകന്റെ ഫേസ്ബുക്ക് കുറിപ്പ്

മലയാളത്തിന്റെ ഏക്കാലത്തേയും ഹാസ്യഭാവം കുതിരവട്ടം പപ്പു ഓർമയായിട്ട് ഇന്നേക്ക് 20 വർഷം. മലയാളികളെ ഒരുപാട് ചിരിപ്പിച്ചിട്ടുണ്ടെങ്കിലും ചില കഥാപാത്രങ്ങളിലൂടെ കരയിച്ചിട്ടുമുണ്ട് പപ്പു.

പപ്പുവിന്റെ ചരമവാർഷിക ദിനത്തിൽ മകൻ ബിനു പപ്പു അച്ഛന്റെ ഓർമയിൽ ഫേസ്ബുക്കിൽ ഇങ്ങനെ കുറിച്ചു : ‘അച്ഛനെ ഓർമിക്കുക എന്നത് എളുപ്പമാണ്. ഞാൻ എന്നും ഓർക്കാറുണ്ട്. പക്ഷേ അങ്ങയെ നഷ്ടപ്പെട്ടത് തലവേദനയാണ്, അതൊരിക്കലും മാറില്ല…!! മിസ് യു അച്ഛാ’

ചിരിയുടെ വ്യത്യസ്ത തലങ്ങളിലൂടെ മലയാള ചലച്ചിത്ര ആസ്വാദകരെ കൈപിടിച്ചുകൊണ്ടുപോയ നടനായിരുന്നു പപ്പു. ഡയലോഗ് ഡെലിവറിയിൽ പുലർത്തിയ പ്രത്യേകത കുതിരവട്ടം പപ്പു എന്ന നടനെ തീർത്തും വ്യത്യസ്തനാക്കി. സ്വാഭാവികമായിരുന്നു കുതിരവട്ടം പപ്പുവിന്റെ ഹാസ്യം. അതുകൊണ്ടുതന്നെ അത് അനുകരിക്കുക എളുപ്പമായിരുന്നില്ല.

ചിരി മാത്രമല്ല, കണ്ണിനെ ഈറനണിയിച്ച കഥാപാത്രങ്ങളും പപ്പുവിന് അനായാസം വഴങ്ങി. 37 വർഷത്തെ സിനിമാ ജീവിതത്തിൽ പത്മദളാക്ഷൻ എന്ന കുതിരവട്ടം പപ്പു 1500ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

Story Highlights- Facebook Post, Kuthiravattom pappu

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top