ഡൽഹി കലാപം: കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് ഒരു കോടി രൂപ പ്രഖ്യാപിച്ച് ഡൽഹി സർക്കാർ

ഡൽഹി കലാപത്തിൽ മരിച്ച ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാലിന്റെ കുടുംബത്തിന് ഒരു കോടി രൂപ പ്രഖ്യാപിച്ച് ഡൽഹി സർക്കാർ. രത്തൻ ലാലിന്റെ കുടുംബത്തിൽ ഒരാൾക്ക് ജോലിയും ഡൽഹി സർക്കാർ പ്രഖ്യാപിച്ചു.
അതേസമയം, ഡൽഹിയിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വിലയിരുത്തി. എല്ലാവരും സമാധാനവും സാഹോദര്യവും നിലനിർത്തണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. സ്ഥിതിഗതികൾ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നിൽ വിശദീകരിച്ചത്. അക്രമങ്ങൾ തടയാൻ സ്വീകരിച്ച നടപടികളും പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തി. പൊലീസും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് സമാധാനം പുനഃസ്ഥാപിക്കാൻ ശ്രമിക്കുകയാണ്. എല്ലാവരും സമാധാനവും ഐക്യവും നിലനിർത്തണമെന്ന് മോദി ആഹ്വാനം ചെയ്തു, ഡൽഹിയിൽ ഹിന്ദുക്കൾക്കും മുസ്ലിം മുകൾക്കും പോരടിക്കാനാവില്ലെന്നും അക്രമം നടത്തിയത് പുറത്തുനിന്നുള്ളവരാണെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു.
അതിനിടെ കലാപത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഗാന്ധി സ്മൃതി മന്ദിരത്തിലേക്ക് നടത്തിയ സമാധാന മാർച്ച് ജൻപതിൽ വച്ച് പൊലീസ് തടഞ്ഞു. എഐസിസി ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാൽ തുടങ്ങിയവരുടെ നേത്യത്വത്തിലായിരുന്നു മാർച്ച്.
Story Highlights – Delhi Riot
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here