‘ഡൽഹിയിലെ കാഴ്ചകൾ സുഖകരമല്ല’; ഡൽഹി കലാപത്തെ കുറിച്ച് രോഹിത് ശർമ

ഡൽഹി കലാപത്തിൽ ദുഃഖം രേഖപ്പെടുത്തി ഇന്ത്യൻ ഓപ്പണർ രോഹിത്ത് ശർമ. ഡൽഹിയിലെ കാഴ്ചകൾ അത്ര സുഖകരമല്ലെന്ന് രോഹിത്ത് ശർമ ട്വീറ്റ് ചെയ്തു.

‘ഡൽഹിയിലെ കാഴ്ചകൾ സുഖകരമല്ല. എല്ലാം എത്രയും പെട്ടെന്ന് ശരിയാകുമെന്ന് പ്രതീക്ഷിക്കുന്നു’-രോഹിത്ത് ശർമ ട്വിറ്ററിൽ കുറിച്ചു.

അതേസമയം, ഡൽഹിയിൽ സ്ഥിതി ശാന്തമാവുകയാണ്. കലാപത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി. ഇരുന്നൂറോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണ്. കുടിവെള്ളവും ഭക്ഷണവും ഇല്ലാതെ കലാപ ബാധിത മേഖലകളിൽ ആയിരങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്.

അതിനിടെ ഡൽഹിയിൽ യുദ്ധകാലാടിസ്ഥാനത്തിൽ അഭയകേന്ദ്രങ്ങൾ തുറക്കണമെന്ന് ജസ്റ്റിസ് എസ് മുരളീധർ ഉത്തരവിട്ടു. പരുക്കേറ്റവർക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു. നടപടികൾ ഏകോപിപ്പിക്കുന്നതിന് അഡ്വ. സുബേദ ബീഗത്തിനെ നോഡൽ ഓഫീസറായി നിയോഗിച്ചു.

Story Highlights- Rohit Sharma, Delhi Riot

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top