അമിത് ഷായെ ആഭ്യന്തരമന്ത്രി പദത്തിൽ നിന്ന് നീക്കണമെന്ന് ആവശ്യം; രാഷ്ട്രപതിയെ കണ്ട് കോൺഗ്രസ് സംഘം

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ തളയ്ക്കാനുള്ള രാഷ്ട്രീയ ആയുധമായി ഡൽഹി കലാപത്തെ ഉപയോഗിക്കാൻ കോൺഗ്രസ് തീരുമാനം. അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ട സംഘം അമിത് ഷായെ ആഭ്യന്തരമന്ത്രി പദത്തിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

Read Also: വെടിയുണ്ടകൾ കാണാതായ കേസ്: ഉന്നത പൊലീസ് ഉദ്യോഗസ്ഥരും അന്വേഷണ പരിധിയിൽ

കോൺഗ്രസിന്റെ പ്രസക്തി രാജ്യത്ത് ചോദ്യം ചെയ്യാൻ കാരണമായ തിരിച്ചടികളുടെ ആസൂത്രണം അമിത് ഷായുടെതാണ്. പ്രക്ഷോഭം ദേശീയ തലത്തിൽ അമിത് ഷായ്ക്ക് എതിരാകുമ്പോൾ സജീവമല്ലാത്ത അംഗങ്ങൾ പോലും സമരത്തിന്റെ മുന്നണിയിൽ എത്തുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. കോൺഗ്രസ് ദേശീയ നേതാക്കളായ സോണിയാ ഗാന്ധി, മൻമോഹൻ സിംഗ്, എ കെ ആന്റണി, പി ചിദംബരം, മല്ലികാർജുൻ ഖാർഗെ,കെ സി വേണുഗോപാൽ തുടങ്ങിയവരാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടത്. അമിത് ഷായ്ക്ക് എതിരെ കോൺഗ്രസ് ഇന്നലെ ആരംഭിച്ച രാഷ്ട്രീയ ആക്രമണം ബിജെപിയെ പ്രതിരോധത്തിലാക്കി എന്ന വിലയിരുത്തലിന്റെ അടിസ്ഥാനമായിരുന്നു ഇതിന് കാരണം.

ഡൽഹി കലാപത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്നായിരുന്നു കോൺഗ്രസ് സംഘത്തിന്റെ ആഗമന ഉദ്ദേശം. ഡൽഹി ഭരിക്കുന്ന ആം ആദ്മിയെയും കോൺഗ്രസ് വിഷയത്തിൽ കുറ്റപ്പെടുത്തി. സംസ്ഥാനവും കേന്ദ്രവും കലാപം നടക്കുമ്പോൾ നോക്കുകുത്തികളായി നിൽക്കുകയായിരുന്നു.

അതേസമയം കോൺഗ്രസ് രാജ്യത്ത് കലാപം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം. വരുംദിവസങ്ങളിലും മുതിർന്ന നേതാക്കളെ മുൻനിർത്തി അമിത് ഷായ്ക്ക് എതിരായ ആക്രമണം കടുപ്പിക്കാനാണ് കോൺഗ്രസ് ശ്രമം.

 

amit shah

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top