Advertisement

ഡൽഹി കലാപക്കേസ് പരിഗണിച്ചു; പിന്നാലെ ജസ്റ്റിസ് എസ് മുരളീധറിനു സ്ഥലം മാറ്റം

February 27, 2020
Google News 2 minutes Read

ഡൽഹി കലാപക്കേസ് പരിഗണിച്ചതിനു പിന്നാലെ ജസ്റ്റിസ് എസ് മുരളീധറിനു സ്ഥലം മാറ്റം. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്കാണ് സ്ഥലമാറ്റം. നേരത്തെ, കേസ് തന്നെ മുരളീധറിൻ്റെ ബെഞ്ചിൽ നിന്നു മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് സ്ഥലം മാറ്റം. ഇന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.

ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കാൻ വിസമ്മതിച്ച സുപ്രിം കോടതി കേസ് ഡൽഹി ഹൈക്കോടതി പരിഗണിക്കട്ടെ എന്ന് നിലപാട് എടുത്തിരുന്നു. ഇതോടെയാണ് എസ് മുരളീധരൻ്റെ ബെഞ്ച് കേസ് പരിഗണിച്ചത്. ഡഖി പൊലീസിനെ രൂക്ഷമായി വിമർശിച്ച മുരളീധർ വിദ്വേഷ പ്രസംഗം നടത്തിയ നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് പൊലീസിനോട് നിർദ്ദേശിച്ചിരുന്നു. കലാപത്തിനു തുടക്കമിട്ട കപിൽ മിശ്രയുടെ വിദ്വേഷ പ്രസംഗം കേട്ടില്ലെന്നറിയിച്ച ഡൽഹി പൊലീസിന്, കോടതി മുറിയിൽ വെച്ച് തന്നെ പ്രസംഗം കാണിച്ച് നൽകിയ അദ്ദേഹം കപിൽ മിശ്രക്കൊപ്പം പർവേഷ് വെർമ, അഭയ് വെർമ, അനുരാഗ് താക്കൂർ എന്നിവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും നിർദ്ദേശിച്ചു. 1984 ആവർത്തിക്കാൻ അനുവദിക്കില്ല. ആരും നിയമത്തിന് അതീതരല്ലെന്നും ജസ്റ്റിസ് എസ് മുരളീധർ പറഞ്ഞു. കേസില്‍ കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു മുരളീധർ ഡൽഹിയിൽ യുദ്ധകാലാടിസ്ഥാനത്തില്‍ അഭയ കേന്ദ്രങ്ങള്‍ തുറക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണ് തിടുക്കത്തിൽ അദ്ദേഹത്തിൻ്റെ സ്ഥലം മാറ്റം.

അതേ സമയം, സ്ഥലം മാറ്റം നീതിന്യായ വ്യവസ്ഥിതിയെ തകര്‍ക്കുന്നതാണെന്നാണ് പരക്കെ ഉയരുന്ന ആക്ഷേപം. ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റാന്‍ നേരത്തെ കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു. എന്നാൽ, കൃത്യമായ കാരണങ്ങൾ പറയാതെ രാത്രി തന്നെ അദ്ദേഹത്തെ സ്ഥലം മാറ്റിയത് രാഷ്ട്രീയ തത്പര്യങ്ങൾക്കു വേണ്ടിയാണെന്ന വിമർശനവും ഉയരുന്നുണ്ട്.

Story Highlights: Centre notifies transfer of Justice S Muralidhar from Delhi high court to Punjab and Haryana high court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here