Advertisement

പൗരത്വ നിയമത്തിനെതിരായ സമരം: മുസ്‌ലിം ലീഗ് നീക്കം തള്ളി ഇടതുമുന്നണി

February 27, 2020
Google News 1 minute Read

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തില്‍ സഹകരിപ്പിക്കാനുള്ള മുസ്‌ലിം ലീഗ് നീക്കം തള്ളി ഇടതുമുന്നണി. എല്ലാവരും പിന്നാലെ വരൂ എന്ന് ലീഗ് പറയുന്നതില്‍ ഔചിത്യമില്ലെന്നായിരുന്നു മന്ത്രി ഇ പി ജയരാജന്റെ പ്രതികരണം.

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തില്‍ സഹകരിപ്പിക്കാനുള്ള ലീഗിന്റെ നീക്കമാണ് ഇടതുമുന്നണി മുളയിലേ നുള്ളുന്നത്. മുസ്‌ലിം മതമൗലിക വാദത്തെ മുന്നോട്ടുവച്ച് ലീഗ് നടത്തുന്ന ഒരു നീക്കത്തിനും ആത്മാര്‍ത്ഥതയില്ലെന്നാണ് ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്റെ നിലപാട്. ജമാ അത്തെ ഇസ്ലാമിയെ തള്ളിപ്പറയാത്ത സഹകരണക്ഷണത്തിന് ആത്മാര്‍ഥതയില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം: ഇടതു പക്ഷവുമായി യോജിച്ച് സമരത്തിനൊരുങ്ങി മുസ്‌ലിം ലീഗ്

നിലവിലുള്ള സംയുക്ത സമര വേദിയോട് ലീഗ് സഹകരിക്കുകയാണ് വേണ്ടതെന്ന് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. ലീഗല്ല പ്രധാന പാര്‍ട്ടിയെന്ന് ഓര്‍ക്കണം. എല്‍ഡിഎഫും യുഡിഎഫും പരസ്പരം തള്ളിപ്പറഞ്ഞതോടെ, സംസ്ഥാനത്ത് യോജിച്ച സമരമെന്ന ആശയത്തിന് പൂര്‍ണവിരാമമായി.

Story Highlights: Citizenship Amendment Act, LDF

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here