Advertisement

കൊറോണ വൈറസ്; മരണ സംഖ്യ 2800 ആയി

February 27, 2020
Google News 1 minute Read
325 death reported India within 24 hours

കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2800 ആയി. അന്റാര്‍ട്ടിക്ക ഒഴികെ എല്ലാ വന്‍കരകളിലും കൊവിഡ് 19 എന്ന കൊറോണ വൈറസ് ഇതിനോടകം സ്ഥിരീകരിച്ചുകഴിഞ്ഞു. ചൈനയ്ക്ക് പുറത്ത് വൈറസ് ബാധ അതിവേഗം വ്യാപിക്കുന്ന ആശങ്കയിലാണ് ലോകം.

പാകിസ്താനിലും നോര്‍വേയിലും ബ്രസിലിലും കൊറോണ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി പാകിസ്താന്‍ ആരോഗ്യ മന്ത്രി സഫര്‍ മിശ്ര അറിയിച്ചു. ഇറാനില്‍ പോയി തിരികെ എത്തിയവര്‍ക്കാണ് രോഗം കണ്ടെത്തിയത്. യുറോപ്യന്‍ രാജ്യങ്ങളിലും രോഗം വ്യാപിക്കുകയാണ്.

ഇറ്റലിയില്‍ ഇതുവരെ രോഗം ബാധിച്ചത് 400 പേര്‍ക്കാണ്. ചൈനയ്ക്ക് പുറത്ത് രോഗം ഇത്രവേഗം പടരുന്നത് ഇറ്റലിയിലാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. ദക്ഷിണ കൊറിയയില്‍ ഇന്നലെ മാത്രം പുതുതായി രോഗം സ്ഥിരീകരിച്ചത് 334 പേര്‍ക്കാണ്. അമേരിക്കയില്‍ ഇതുവരെ 15 പേര്‍ക്കാണ് രോഗം സ്ഥിരികരിച്ചത്. ജനങ്ങള്‍ ഭയക്കേണ്ടതില്ലെന്നും കൊറോണയെ നേരിടാന്‍ തങ്ങള്‍ തയാറാണെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി.

ഗള്‍ഫ് രാജ്യങ്ങളും കൊറോണ പടരുന്ന ആശങ്കയിലാണ്. അതിനിടെ ജപ്പാനിലെ യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിന്‍സസ് കപ്പലിലുണ്ടായിരുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു. കൊറോണ സംശയത്തില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ 138 പേരെയാണ് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിച്ചത്. കപ്പലിലെ നാല് പേര്‍ കൊറോണ ബാധിച്ച് മരിച്ചിരുന്നു.

Story Highlights: coronavirus, Corona virus infection

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here