വനിതാ സാമൂഹ്യപ്രവർത്തകയ്ക്ക് നേരെ ബസിൽ അതിക്രമം

വനിതാ സാമൂഹ്യപ്രവർത്തകയ്ക്ക് നേരെ കെഎസ്ആർടിസി ബസിൽ അതിക്രമം. കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് വരികയായിരുന്ന ബസിലാണ് സംഭവം. ബസിൽ ഉണ്ടായിരുന്ന യാത്രക്കാരൻ മോശമായി പെരുമാറുകയായിരുന്നുവെന്ന് യുവതി പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തു.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. അതിക്രമം നേരിട്ടതോടെ യുവതി ശക്തമായി പ്രതികരിച്ചു. എന്നാൽ ഒപ്പമുണ്ടായിരുന്ന യാത്രക്കാരോ കണ്ടക്ടറോ പ്രതികരിച്ചില്ല. മോശമായി പെരുമാറിയ ആളെ കണ്ടക്ടർ വഴിയിൽ ഇറക്കിവിടുകയാണ് ചെയ്തത്.
ഉപദ്രവിച്ചയാളെ പൊലീസിന് മുന്നിൽ ഹാജരാക്കുന്നതിന് പകരം ഇറക്കിവിട്ട കണ്ടക്ടറുടെ നടപടി പ്രതിഷേധാർഹമാണെന്ന് യുവതി പറഞ്ഞു. അതിക്രമം കാണിച്ചയാൾക്കും കണ്ടക്ടർക്കെതിരെ പൊലീസിൽ പരാതി നൽകിയതായും യുവതി വ്യക്തമാക്കി. യുവതിയുടെ പരാതിയിൽ വൈത്തിരി പൊലീസ് കേസെടുത്തു. അന്വേഷണം താമരശേരി പൊലീസിന് കൈമാറും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here