മലപ്പുറത്ത് കളിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി 12 വയസുകാരൻ മരിച്ചു

കളിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി പന്ത്രണ്ട് വയസുകാരൻ മരിച്ചു. മലപ്പുറം അരിക്കോടാണ് സംഭവം.

അരീക്കോട് ഊർങ്ങാട്ടിരി പാലോത്ത് ഷെഫീഖിന്റെ മകൻ ഇംതിഷാൻ ആണ് മരിച്ചത്. കയർ കഴുത്തിൽ കുരുങ്ങിയാണ് കുട്ടി മരിച്ചതെന്ന് കൂടെ കളിച്ച കുട്ടികൾ പറഞ്ഞതായി പൊലീസ് പറയുന്നു. സംഭവത്തിന് പിന്നാലെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top