ദേവനന്ദയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് സിനിമാലോകം

കൊല്ലത്ത് മരിച്ച ആറ് വയസുകാരി ദേവനന്ദയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് സിനിമാലോകം. സോഷ്യൽ മീഡിയയിലൂടെയാണ് താരങ്ങൾ ദേവനന്ദയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ചത്. മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, ദുൽഖർ സൽമാൻ, നിവിൻ പോളി, അജു വർഗീസ് ഉൾപ്പെടെയുള്ളവർ ഒരു നാടിന്റെ ദുഃഖത്തിൽ പങ്കുചേർന്നു.
പള്ളിമൺ പുലിയില ഇളവൂർ സ്വദേശികളായ പ്രദീപ്-ധന്യ ദമ്പതികളുടെ മകളാണ് ദേവനന്ദ. കുട്ടിയെ ഇന്നലെ രാവിലെയാണ് കാണാതായത്. കുട്ടിയുടെ അമ്മ തുണി അലക്കി കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ ദേവനന്ദ അമ്മയുടെ അരികിൽ വരികയും ചെയ്തിരുന്നു. അൽപസമയത്തിന് ശേഷം അമ്മ വന്നു നോക്കുമ്പോൾ കുട്ടിയെ കാണാനില്ലായിരുന്നു. തുടർന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കുട്ടിയെ കണ്ടെത്തുന്നതിന് വേണ്ടി പൊലീസും സോഷ്യൽ മീഡിയയും ഒരുപോലെ അണിനിരന്ന കാഴ്ചയാണ് കണ്ടത്.
തുടർന്ന് ഇന്ന് രാവിലെ വീടിന് സമീപത്തുള്ള ഇത്തിക്കരയാറ്റിൽ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുഞ്ഞിന്റേത് മുങ്ങിമരണമാണെന്നാണ് പ്രാഥമിക നിഗമനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here