ചൈനീസ് നീന്തൽ താരവും ഒളിമ്പിക് ചാമ്പ്യനുമായ സൺ യാങ്ങിന് മത്സരത്തിൽ പങ്കെടുക്കുന്നതിന് വിലക്ക്

ചൈനീസ് നീന്തൽ താരവും മൂന്നു തവണ ഒളിമ്പിക് ചാമ്പ്യനുമായ സൺ യാങ്ങിന് മത്സരത്തിൽ പങ്കെടുക്കുന്നതിന് വിലക്ക്. 2018 സെപ്തംബറിൽ നടത്തിയ ഉത്തേജക മരുന്ന് പരിശോധനയിൽ സഹകരിക്കാതെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത നടപടിയെ തുടർന്ന് എട്ടു വർഷമാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജൻസി ആർബിട്രേഷൻ കോടതിയിൽ നൽകിയ അപ്പീലിന് അനുമതി നൽകുകയായിരുന്നു.

ലണ്ടൻ ഒളിമ്പിക്സിൽ രണ്ടു സ്വർണവും റിയോ ഒളിമ്പിക്‌സിൽ ഒരു സ്വർണവും നേടിയ സൺ യാങ്ങ് നീന്തൽ ഫെഡറേഷനായ ഫിന അംഗങ്ങൾ ചോദ്യം ചെയ്യാനെത്തിയതിനെതിരെ പ്രതിരോധിക്കുകയും ശേഖരിച്ച തെളിവുകൾ നശിപ്പിക്കുകയുമായിരുന്നു. ഇതിനെതിരെയാണ് നടപടി.

എന്നാൽ, ഫിന അംഗങ്ങൾ തന്നോട് തങ്ങളുടെ വ്യക്തിഗത വിവരങ്ങൾ നൽകുന്നതിൽ പരാജയപ്പെട്ടെന്നും പ്രൊഫഷണലല്ലാത്ത രീതിയിലാണ് പെരുമറിയതെന്നുമാണ് സണ്ണിന്റെ വാദം. 2014ൽ നിരോധിച്ച ഉത്തേജകമരുന്ന് ഉപയോഗിച്ചതിന്റെ പേരിൽ സൺ യാങ്ങിനെ മുൻപ് മൂന്നു മാസത്തേക്ക് സസ്പെന്റ് ചെയ്തിരുന്നു.

Story highlight: Sun Yang

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top