ഡൽഹി കലാപം: ഫേസ്ബുക്കിൽ വർഗീയ പരാമർശം നടത്തിയ പൊലീസുകാരനെതിരെ പരാതി

ഡൽഹി ആക്രമണങ്ങളുടെ പേരിൽ ഫേസ്ബുക്കിൽ വർഗീയ പരാമർശം നടത്തിയ പൊലീസുകാരനെതിരെ പരാതി. മലപ്പുറം തിരൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ രജീഷിനെതിരെയാണ് പരാതി.

മുസ്‌ലിം ലീഗ് എആർ നഗർ പഞ്ചായത്ത് കമ്മിറ്റിയാണ് രജീഷിനെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. കമന്റ് രൂപത്തിലായിരുന്നു രജീഷിന്റെ വർഗീയ പരാമർശം. ‘ട്രംപ് ഒന്ന് പോയ്‌ക്കോട്ടെ, അതിന് ശേഷം അവർക്കുള്ള വടയും ചായയും കൊടുക്കുന്നുണ്ട്’-ഇതായിരുന്നു രജീഷിന്റെ കമന്റ്.

ഇയാൾക്കെതിരെ നടപടിയുണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

 

Story Highlights – Delhi Riot

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top