മുറിവുകളോ ചതവുകളോ ഇല്ല; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം

കൊല്ലം പള്ളിമൺ ഇളവൂരിൽ കാണാതായ ആറ് വയസുകാരി ദേവനന്ദയുടെ പോസ്റ്റുമോർട്ടം കഴിഞ്ഞു. കുഞ്ഞിന്റേത് മുങ്ങിമരണമാണെന്നാണ് പ്രാഥമിക നിഗമനം.

മുങ്ങിമരണം മൂലമുണ്ടാകുന്ന ലക്ഷണങ്ങൾ മാത്രമാണ് ശരീരത്തിലുള്ളത്. ശ്വാസകോശത്തിലും മറ്റും വെള്ളത്തിന്റെയും ചെളിയുടെയും സാന്നിധ്യമുണ്ട്. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങൾ ഇല്ലെന്നും ശരീരത്തിൽ മുറിവുകളോ ചതവോ ഇല്ലെന്നും പറയുന്നു.

കുഞ്ഞിന്റെ മരണത്തിൽ പ്രദേശവാസികളും പഞ്ചായത്തംഗവും നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. കൂടുതൽ വ്യക്തതയ്ക്കായി ആന്തരിക അവയവങ്ങൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ഇന്ന് രാവിലെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെ കുട്ടിയെ കാണാതാകുന്നത്. പള്ളിമൺ പുലിയില ഇളവൂർ സ്വദേശികളായ പ്രദീപ്ധന്യ ദമ്പതികളുടെ ആറ് വയസുകാരിയായ മകൾ ദേവനന്ദയെയാണ് കാണാതായത്. മുറ്റത്ത് കളിച്ചുകൊണ്ടിരുന്നതിനിടെ രാവിലെ 10.30 നാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ അമ്മ തുണി അലക്കി കൊണ്ടിരിക്കുകയായിരുന്നു. സമീപപ്രദേശത്തെ ക്ഷേത്രത്തിൽ ഉത്സവ ചടങ്ങുകൾ നടക്കുകയാണ്. ഇതോടനുബന്ധിച്ച് കുട്ടി സ്‌കൂളിൽ നിന്ന് അവധിയെടുത്തിരുന്നു.

കുട്ടിയെ കാണാതായ വിവരം അറിഞ്ഞതോടെ ക്ഷേത്ര കമ്മിറ്റിക്കാരും നാട്ടുകാരും ഉൾപ്പെടെയുള്ളവർ തിരച്ചിൽ നടത്തി. കുട്ടിയെ കണ്ടെത്താൻ കഴിയാത്തതോടെ കണ്ണനല്ലൂർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.

Story Highlights- Child Missing, Childനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More