കാണാതായി ഒരു മണിക്കൂറിനകം മരണം; മൃതദേഹം അഴുകി തുടങ്ങിയിരുന്നു; ദേവനന്ദയുടെ മരണത്തിൽ ഡോക്ടർമാർ

കാണാതായി ഒരു മണിക്കൂറിനകം ദേവനന്ദയുടെ മരണം സംഭവിച്ചതായി ഡോക്ടർമാർ. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാകാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉച്ചയ്ക്ക് മുൻപ് മരണം സംഭവിച്ചിരിക്കാം. ശ്വാസകോശത്തിൽ ചെളിയും വെള്ളവും ഉണ്ടായിരുന്നുവെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു.
കുട്ടി കാലുതെറ്റി വെള്ളത്തിൽ വീണതാകാനാണ് സാധ്യത എന്നാണ് വിലയിരുത്തൽ. കുഞ്ഞിന്റെ ശരീരത്തിൽ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളൊന്നും ശരീരത്തിലില്ല. ദേവനന്ദയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം കൊല്ലം ഇളവൂരിെല വീട്ടിെലത്തിച്ചു. ആയിരങ്ങളാണ് ദേവനന്ദയെ അവസാനമായി ഒരു നോക്കുകാണാൻ എത്തിയത്.
പള്ളിമൺ പുലിയില ഇളവൂർ സ്വദേശികളായ പ്രദീപ്-ധന്യ ദമ്പതികളുടെ മകളാണ് ദേവനന്ദ. കുട്ടിയെ ഇന്നലെ രാവിലെയാണ് കാണാതായത്. കുട്ടിയുടെ അമ്മ തുണി അലക്കിക്കൊണ്ടിരിക്കുന്നതിനിടെ കുഞ്ഞിനെ കാണാതാകുകയായിരുന്നു. തുടർന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസും നാട്ടുകാരും ഇന്നലെ തെരച്ചിലിൽ നടത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്താൻ സാധിച്ചില്ല. ഇന്ന് രാവിലെ വീടിന് സമീപത്തെ ഇത്തിക്കരയാറ്റിൽ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിര
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here