ദുബായില്‍ അനധികൃതമായി പരസ്യം പതിച്ചാല്‍ 30,000 ദിര്‍ഹം വരെ പിഴ

ദുബായില്‍ അനധികൃതമായി പരസ്യം പതിച്ചാല്‍ 30,000 ദിര്‍ഹം വരെ പിഴ ശിക്ഷ. നിയമ വിരുദ്ധമായി പരസ്യങ്ങളും നോട്ടിസുകളും പതിക്കുന്നവരെ നാട് കടത്തുമെന്ന് ഷാര്‍ജയും അറിയിച്ചു. അനധികൃതമായി പരസ്യങ്ങള്‍ പതിക്കുന്നവര്‍ക്കുള്ള ശിക്ഷ കര്‍ശനമാക്കി ദുബായ്, ഷാര്‍ജ എറിറേറ്റുകള്‍.

ദുബായില്‍ പരസ്യങ്ങള്‍ പതിക്കുന്നവരില്‍ നിന്ന് 30,000 ദിര്‍ഹം വരെ പിഴ ഈടാക്കും. കൂടാതെ പെര്‍മിറ്റ് റദ്ദാക്കുകയും പരസ്യങ്ങള്‍ നീക്കാനുള്ള ചെലവ് നിയമ ലംഘകരില്‍ നിന്ന് ഈടാക്കുകയും ചെയ്യും. പരമ്പരാഗത, ഇലക്ട്രോണിക് മേഖലയിലെ എല്ലാ പരസ്യങ്ങളും നിയമ പരിധിയില്‍ വരും. ഫലകങ്ങള്‍, ബലൂണുകളിലെയും വാഹനങ്ങളിലെയും പരസ്യങ്ങളും ഈ നിയമ പരിധിയില്‍ വരും. ഇത് സംബന്ധിച്ച നിയമത്തിന് ദുബായ് ഭരണാധികാരി അംഗീകാരം നല്‍കി.

ഷാര്‍ജയിലെ കെട്ടിട ഭിത്തികളിലും മറ്റും നിയമവിരുദ്ധമായി പരസ്യങ്ങളും നോട്ടിസുകളും പതിച്ചാല്‍ നാടുകടത്തുമെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു. നിയമ ലംഘകരെ പിടികൂടാന്‍ മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് പരിശോധനകള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ അറിയിക്കണമെന്ന് ഷാര്‍ജ പൊലീസും അറിയിച്ചു.

Story Highlights: gulf news,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top