നൈജീരിയയിൽ ആദ്യ കൊറോണ  വൈറസ്  ബാധ സ്ഥിരീകരിച്ചു

നൈജീരിയയിൽ ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. നൈജീരിയയിൽ ജോലി ചെയ്യുന്ന ഇറ്റാലിയൻ പൗരനാണ് വൈറസ് ബാധ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 25 ന് ഇറ്റലിയിൽ നിന്ന് നൈജീരിയയിലേക്ക് മടങ്ങി വന്നതിന് ശേഷമാണ് കൊറോണ വൈറസ് ബാധയുടെ സംശയത്തിൽ ചികിത്സയിലാകുന്നത്.

ലാഗോസ് യൂണിവേഴ്‌സിറ്റി ടീച്ചിംഗ് ഹോസ്പിറ്റൽ ലാബിലെ പരിശോധനയ്ക്ക് ശേഷമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആരോഗ്യ മന്ത്രി ഡോ. ഇ. ഒസാഗിയേ ഒഹാനിറേ ആണ് ഇക്കാര്യം ഔദ്യോഗിക പത്രക്കുറിപ്പിലൂടെ അറിയിച്ചത്. വൈറസ് ബാധിച്ച വ്യക്തിയുടെ ആരോഗ്യസ്ഥിതി സാധാരണമാണെന്നും അദ്ദേഹം അറിയിച്ചു.

മെഡിക്കൽ സ്റ്റാഫിന്റെ നിരന്തരമായ നിരീക്ഷണത്തിലാണ് ഇദ്ദേഹം. വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരിൽ വൈറസ് ബാധയുള്ളവരെ നിരീക്ഷിക്കാൻ വിമാനത്താവളങ്ങളിൽ കർശനമായ പരിശോധന ശക്തിപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് ആവശ്യമായ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് എമർജൻസി സംഘത്തെ നിയമിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

story highlights- corona virus, nigeria

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top