Advertisement

പ്രഭാവർമ്മയുടെ ‘ശ്യാമമാധവ’ത്തിൽ കൃഷ്ണ നിന്ദയില്ല; കടകംപള്ളി സുരേന്ദ്രൻ

February 28, 2020
Google News 1 minute Read

പൂന്താനം ജ്ഞാനപ്പാന അവാർഡ് ദാന വിവാദത്തിൽ പ്രതികരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കവി പ്രഭാവർമ്മയുടെ പുരസ്‌കാരം ലഭിച്ച ശ്യാമമാധവം എന്ന കൃതിയിൽ കൃഷ്ണ നിന്ദയില്ലെന്ന് ദേവസ്വം മന്ത്രി പറഞ്ഞു. വിഷയം കോടതി പരിഗണിക്കാൻ ഇരിക്കുന്നതേ ഉള്ളൂ. ആർഎസ്എസുകാരുടെ മൊഴിയുടെ താത്പര്യത്തിൽ കോടതിക്ക് തീരുമാനം എടുക്കാൻ ആകില്ല.

Read Also: പ്രഭാവർമ്മയ്ക്ക് പൂന്താനം ജ്ഞാനപ്പാന അവാർഡ് നൽകുന്നതിന് ഹൈക്കോടതി സ്‌റ്റേ

ശ്യാമമാധവത്തിന്റെ ഉള്ളടക്കത്തിലേക്ക് കോടതി പോയതായി കരുതുന്നില്ലെന്നും വർഗീയ താത്പര്യമുള്ളവർ ഉയർത്തിയ വാദമാണിതെന്നും കടകംപള്ളി പറഞ്ഞു. പൂന്താനം പുരസ്കാരം ഏതെങ്കിലും കാവ്യത്തെ ആധാരമാക്കി കൊടുക്കുന്ന അവാർഡ് അല്ലെന്നും കടകംപള്ളി തൃശൂർ രാമ നിലയത്തിൽ വച്ച് പറഞ്ഞു.

ഈ വർഷത്തെ പൂന്താനം ജ്ഞാനപ്പാന പുരസ്‌കാരം ഹൈക്കോടതി സ്റ്റേ ചെയ്തത് ഇന്നലെയായിരുന്നു. ഗുരുവായൂർ ദേവസ്വം ബോർഡാണ് അവാർഡ് നൽകുന്നത്. ബോർഡിന്റെ തീരുമാനത്തിനെതിരെയാണ് സ്റ്റേ. അവാർഡിനർഹമായ ‘ശ്യാമമാധവം’ എന്ന കൃതി കൃഷ്ണനെ ആക്ഷേപിക്കുന്നു എന്ന ഹർജിയിലാണ് സ്റ്റേ. പൂന്താനം അവാർഡ് നൽകേണ്ടത് കൃഷ്ണനെ കുറ്റാരോപിതനായി കാണുന്ന ആൾക്കാണോയെന്ന് കോടതി ചോദിച്ചു. അവാർഡ് തുകയായ പണം ഭക്തരുടെ പണമാണെന്നും ഭക്തരുടെ വികാരം മനസിലാക്കണമെന്നും കോടതി നിരീക്ഷിച്ചു.

കൃഷ്ണനെ കുറ്റാരോപിതനായ കാണുന്ന ഒരാൾക്ക് അവാർഡ് തുക നൽകുന്നത് ശരിയല്ലെന്ന ഹർജിക്കാരുടെ ആവശ്യം അംഗീകരിച്ച കോടതി ഭക്തർ നൽകുന്ന തുകയാണ് പുരസ്‌കാരത്തിനൊപ്പം നൽകുന്നതെന്നും ചൂണ്ടിക്കാട്ടി. കൃഷ്ണ ബിംബങ്ങളെ അപമാനിക്കുന്നു, അതായത് കൃഷ്ണൻ പാഞ്ചാലിയോട് രഹസ്യ കാമന പുലർത്തിയിരുന്നതായും ഭഗത് ഗീത ഉപദേശിച്ചതിൽ ഖേദിക്കുന്നു എന്നതായും കവിതയിലുണ്ടെന്ന് ആരോപിച്ചാണ് ഹർജി.

കേസുമായി ബന്ധപ്പെട്ട കക്ഷികൾക്ക് കോടതി നോട്ടിസ് അയക്കും. കേസിൽ കോടതി കൂടുതൽ വാദം കേൾക്കും. കൃഷ്ണന്റെ യഥാർത്ഥ ഐതിഹ്യമല്ല കൃതിയിൽ പറയുന്നതെന്ന് ആരോപിച്ച് ഹിന്ദു സംഘടനകൾ രംഗത്തെത്തി പ്രതിഷേധം നടത്തിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here