എസ്എൻ ശ്രീവാസ്തവ പുതിയ ഡൽഹി പൊലീസ് മേധാവി

ഡൽഹി പൊലീസ് മേധാവിയായി എസ്എൻ ശ്രീവാസ്തവയെ നിയമിച്ചു. ഡൽഹിയിലെ ക്രമസമാധാന ചുമതലയുള്ള സ്‌പെഷ്യൽ കമ്മീഷ്ണറായ ശ്രീവാസ്തവയ്ക്ക് കമ്മീഷ്ണറുടെ അധിക ചുമതല കൂടി നൽകുകയാണ് ചെയ്തത്. നിലവിലെ കമ്മീഷ്ണർ അമൂല്യ പട്‌നായിക് നാളെ വിരമിക്കാനിരിക്കെയാണ് ശ്രീവാസ്തവയെ പുതിയ കമ്മീഷ്ണറായി നിയമിച്ചത്.

കഴിഞ്ഞ ദിവസം പൊട്ടിപ്പുറപ്പെട്ട കലാപത്തിന്റെ പശ്ചാത്തലത്തിൽ എസ്എൻ ശ്രീവാസ്തവയെ ഡൽഹിയിലെ ക്രമസമാധാനത്തിന്റെ സ്‌പെഷ്യൽ കമ്മീഷ്ണറായി കേന്ദ്രസർക്കാർ ചൊവ്വാഴ്ച നിയമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡൽഹി പൊലീസ് കമ്മീഷ്ണർ പദവി കൂടി നൽകുന്നത്.

Read Also : ഡൽഹി കലാപം; ഐബി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത് ക്രൂരമായെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

ഡൽഹിയിൽ കലാപം തടയുന്നതിൽ അമൂല്യ പട്‌നായിക്കിന്റെ നേതൃത്വത്തിലുള്ള പൊലീസ് പരാജയപ്പെട്ടുവെന്ന് സുപിംകോടതി നിരീക്ഷിച്ചിരുന്നു. ഡൽഹി പൊലീസിന് പ്രൊഫഷണൽ സമീപനമല്ലെന്നും പരിശീലനക്കുറവുണ്ടെന്നും സുപ്രിംകോടതി വിമർശിച്ചിരുന്നു.

Story Highlights- SN Srivastava, Delhi police chief

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top