ഡൽഹി കലാപം; ഐബി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത് ക്രൂരമായെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

ഡൽഹി കലാപത്തിനിടെ മരിച്ച ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. അഴുക്കുചാലിലാണ് ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തിയത്. ക്രൂരമായാണ് കുത്തിക്കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മൃതദേഹത്തിൽ ഒന്നിൽ അധികം പോറലുകളും മൂർച്ചയേറിയ ആയുധം കൊണ്ടുള്ള മുറിവുകളുമുണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നതായി വാർത്താ ഏജൻസി ഐഎഎൻഎസ് വ്യക്തമാക്കി. നിരവധി കുത്തുകൾ അദ്ദേഹത്തിന് ഏറ്റതായി ഡോക്ടറെ ഉദ്ധരിച്ച് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
Read Also: ഡല്‍ഹിയില്‍ ഐബി ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍; കല്ലേറില്‍ മരിച്ചതെന്ന് സംശയം
ഇരുപത്തിയാറുകാരനായ അങ്കിത് 2017 മുതൽ രഹസ്യാന്വേഷണ വിഭാഗത്തിൽ സെക്യൂരിറ്റി അസിസ്റ്റന്റായിരുന്നു. വടക്കുകിഴക്കൻ ഡൽഹിയിലെ ചന്ദ്ബാഗിലായിരുന്നു താമസം. ചൊവ്വാഴ്ച കലാപ സ്ഥലം സന്ദർശിച്ച അദ്ദേഹം തിരിച്ചെത്താത്തതിനെ തുടർന്ന് കുടംബാംഗങ്ങൾ എട്ട് മണിക്കൂറോളം തെരച്ചിൽ നടത്തി. പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
അതേസമയം, ഡൽഹി കലാപത്തിനിടെ ഐബി ഓഫിസർ കൊല്ലപ്പെട്ട കേസിൽ ആം ആദ്മി നേതാവ് താഹിർ ഹുസൈനെതിരെ കൊലക്കുറ്റം ചുമത്തി. താഹിർ ഹുസൈനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്. താഹിർ ഹുസൈന്റെ വീടിന്റെ ടെറസിൽ നിന്ന് ജനക്കൂട്ടത്തിന് നേരെ കല്ലും പെട്രോൾ ബോംബും വലിച്ചെറിയുന്ന ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. ടെറസിൽ ഇവ സൂക്ഷിച്ചിരിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
delhi riot, postmortum report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here