തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരായ ഹര്‍ജി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനമെടുത്തത് കേന്ദ്രസര്‍ക്കാരാണ്. അതിനാല്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നിലനില്‍ക്കില്ലെന്നും സുപ്രിംകോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും നിരീക്ഷിച്ച് ഹൈക്കോടതി റിട്ട് ഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്.

രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പും വികസനവും അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കി. വിമാനത്താവളം സ്വകാര്യവത്കരിക്കുമെന്ന ആശങ്കയാണ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. പൊതുതാത്പര്യം പരിഗണിച്ചില്ല. ടെന്‍ഡര്‍ നടപടികളിലും ക്രമക്കേടുണ്ടെന്ന് സര്‍ക്കാര്‍ ആരോപിച്ചു.

Story Highlights: TRIVANDRUM AIRPORTനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More