എയ്ഡഡ് സ്‌കൂൾ അധ്യാപക നിയമനം; പിഎസ് സി വഴിയാക്കണമെന്ന് വെള്ളാപ്പള്ളി നടേശൻ
എയ്ഡഡ് സ്‌കൂളിലെ അധ്യാപക നിയമനം പിഎസ് സി വഴിയാക്കണമെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എയ്ഡഡ് നിയമനങ്ങളിൽ ഇടപെടാനുള്ള സർക്കാർ തീരുമാനം പ്രശംസനീയമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എയ്ഡഡ് സ്‌കൂൾ നിയമന വിവാദത്തിൽ സംസ്ഥാന സർക്കാരിന് പൂർണ പിന്തുണയുമായാണ് വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തിയിരിക്കുന്നത്. സ്വകാര്യ മേഖലയിലെ അധ്യാപക നിയമനം സാമൂഹിക സാമുദായിക നീതിക്ക് നിരക്കുന്നതല്ലെന്ന് വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു.
കൃത്രിമമായി നിയമനം നടത്തിയ ശേഷം രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നിയമന അംഗീകാരം നേടുകയാണ് ഇവിടെ പതിവ്. ഇതിന് അവസാനം ഉണ്ടാവണം. എസ്എൻഡിപിയും എസ്എൻ ട്രസ്റ്റും ഇതിന് തയാറാണെന്ന് വ്യക്തമാക്കിയ വെള്ളാപ്പള്ളി ഒരു അനധികൃത നിയമനവും തങ്ങൾ നടത്തിയിട്ടില്ലെന്നും അവകാശപ്പെട്ടു.
എയ്ഡഡ് മേഖലയിലെ നിയമന തട്ടിപ്പുകളെപ്പറ്റി പറയാൻ ഒരു രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കൾക്കും ധൈര്യമില്ലെന്നും വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ഇതിന് കാരണമെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു.
Story highlight: Vellapally nadeshan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here