ഡല്‍ഹിയിലെ മോശം കാലാവസ്ഥ: വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടു

ഡല്‍ഹിയിലെ മോശം കാലാവസ്ഥയെത്തുടര്‍ന്ന് വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടു. ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങേണ്ടരുന്ന 14 വിമാനങ്ങളാണ് വഴിതിരിച്ച് വിട്ടത്. രാജ്യതലസ്ഥാനത്തും സമീപമുള്ള ഫരീദാബാദ്, നോയ്ഡ എന്നിവിടങ്ങളിലും ഇടിയോട് കൂടിയ മഴ പെയ്തു.

കാറ്റും മഴയും കാരണമാണ് വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടതെന്ന് അധികൃതര്‍ അറിയിച്ചു. കശ്മീര്‍, ലഡാക്ക്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബിലെ ചില പ്രദേശങ്ങള്‍, ഹരിയാന, ചണ്ഡീഗഢ്, ഡല്‍ഹി എന്നിവിടങ്ങളില്‍ ഇടിയോടുകൂടിയ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിച്ചിരുന്നു.

 

Story Highlights- Bad weather in Delhi, flights diverted
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top