ദേവനന്ദയുടെ മരണം; കൂടുതൽ പേരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

ദേവനന്ദയുടെ മരണത്തിൽ അന്വേഷണ സംഘം ഇന്ന് നാട്ടുകാരുടെ ഉൾപ്പെടെ മൊഴി രേഖപ്പെടുത്തും. കുട്ടി വെള്ളത്തിൽ വീണ് മരിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ബലപ്രയോഗങ്ങളുടെ പാടുകൾ ഒന്നുമില്ല. ആന്തരിക അവയവങ്ങൾ വിദഗ്ധ പരിശോധനക്ക് അയച്ചിരിക്കുകയാണ്. വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമാകും തുടർനടപടികൾ.

Read Also: കന്യാസ്ത്രിയെ ബലാത്സംഗം ചെയ്ത കേസ്; ഫ്രാങ്കോ മുളയ്ക്കലിന്റെ വിടുതല്‍ ഹര്‍ജിയില്‍ വാദം തുടരും

ഇന്നലെയാണ് കൊല്ലത്ത് മരിച്ച ആറ് വയസുകാരി ദേവനന്ദയുടെ മൃതദേഹം സംസ്‌കരിച്ചത്. വീട്ടുവളപ്പിലാണ് ദേവനന്ദയ്ക്ക് അന്ത്യ വിശ്രമത്തിനുള്ള സ്ഥലമൊരുക്കിയത്. ദേവനന്ദയെ അവസാനമായി ഒരു നോക്കു കാണാൻ ആയിരങ്ങൾ വീട്ടിലേയ്ക്ക് ഒഴുകിയെത്തി.

പള്ളിമൺ പുലിയില ഇളവൂർ സ്വദേശികളായ പ്രദീപ്-ധന്യ ദമ്പതികളുടെ മകളാണ് ദേവനന്ദ. കഴിഞ്ഞ ദിവസം രാവിലെയാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ അമ്മ തുണി അലക്കിക്കൊണ്ടിരിക്കുന്നതിനിടെ കുഞ്ഞിനെ കാണാതാകുകയായിരുന്നു. തുടർന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസും നാട്ടുകാരും ഇന്നലെ തെരച്ചിലിൽ നടത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്താൻ സാധിച്ചില്ല. ഇന്നലെ രാവിലെ വീടിന് സമീപത്തെ ഇത്തിക്കരയാറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top