ഗോകുലം-പഞ്ചാബ് എഫ്‌സി പോരാട്ടം സമനിലയില്‍ കുരുങ്ങി

 

ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സി-മിനര്‍വ പഞ്ചാബ് എഫ്‌സി പോരാട്ടം സമനിലയില്‍ കുരുങ്ങി. മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. 34-ാം മിനിറ്റില്‍ കാമറൂണ്‍ താരം അസര്‍ പിയറിക് ദിപന്‍ഡയുടെ ഗോളിലൂടെ മിനര്‍വ പഞ്ചാബ് മത്സരത്തിലെ ആദ്യ ഗോള്‍ നേടി. 63-ാം മിനിറ്റില്‍ ഗോകുലം സമനില ഗോള്‍ നേടി. നതാനിയല്‍ ഗാര്‍ഷ്യയാണ് ഗോകുലത്തിന് വേണ്ടി ഗോള്‍ നേടിയത്.

സമിനലയോടെ 14 മത്സരങ്ങളില്‍ 22 പോയിന്റുമായി മിനര്‍വ രണ്ടാം സ്ഥാനത്താണ്. 13 മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുള്ള ഗോകുലം ഏഴാം സ്ഥാനത്താണ്. ഇന്ത്യന്‍ വനിത ലീഗ് കിരീടം നേടിയ ഗോകുലം വനിത ടീമിനുള്ള ആദരസൂചകമായി ഇന്നത്തെ മത്സരത്തിനുള്ള പ്രവേശനം സൗജന്യമായിരുന്നു

 

Story Highlights- gokulam fc vs punjab fc, draw match

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top