പരീക്ഷാപേടി മാറ്റാം, കാര്യക്ഷമമായി പരീക്ഷ എഴുതാം : ഈസി എക്‌സാമിന്റെ ഉദ്ഘാടനം നാളെ

ഫ്‌ളവേഴ്‌സ് ഫാമിലി ചാരിറ്റബിൾ സൊസൈറ്റിയുടെ കാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി ട്വന്റിഫോറും ഫ്‌ളവേഴ്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന ഈസി എക്‌സാമിന്റെ ഉദ്ഘാടനം നാളെ അമ്പലപ്പുഴ പറവൂർ ഗവൺമെൻറ് ഹൈസ്‌കൂളിൽ നടക്കും. ഫ്‌ളവേഴ്‌സ് ഫാമിലി ചാരിറ്റബിൾ സൊസൈറ്റിയുടെ കാരുണ്യ പ്രവർത്തനങ്ങൾ കേരളം മുഴുവൻ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി താലൂക്ക് അടിസ്ഥാനത്തിലായിരിക്കും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.

തെരെഞ്ഞെടുത്ത 36 സർക്കാർ സ്‌കൂളുകളിൽ വിദഗ്ധർ ക്ലാസ് എടുക്കും. പരീക്ഷാപേടി മാറ്റാനും കാര്യക്ഷമമായി പരീക്ഷ എഴുതാനും കുട്ടികളെ പര്യാപ്തരാക്കുകയാണ് ലക്ഷ്യം. നാളെ മുതൽ 3 ദിവസങ്ങളിലായിരിക്കും കഌസ്സുകൾ നടക്കുക.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ: 8111991602.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top