യാത്രക്കാരെയും ജീവനക്കാരെയും കഷ്ടപ്പെടുത്തി വിമാനത്തിനുള്ളിൽ പ്രാവുകൾ

യാത്രക്കാരെയും വിമാന ജീവനക്കാരെയും കഷ്ടപ്പെടുത്തി ഗോ എയർ വിമാനത്തിനുള്ളിൽ പ്രാവുകൾ. അഹമ്മദാബാദിൽ നിന്നും ജയ്പുരിലേക്ക് പുറപ്പെടാൻ തയാറായ വിമാനത്തിനുള്ളിലാണ് രണ്ട് പ്രാവുകൾ കടന്നു കൂടിയത്.

 

പ്രാവുകൾ പറന്നതിനെ തുടർന്ന് ഗോ എയർ അരമണിക്കൂറോളമാണ് വൈകിയത്. വിമാന ജീവനക്കാരും യാത്രക്കാരും ഒരുമിച്ച് ശ്രമിച്ചതിനു പിന്നാലെ പ്രാവുകളെ പുറത്താക്കി യാത്ര ആരംഭിച്ചു.

വിമാനത്തിനുള്ളിലെ പ്രാവിന്റെ ദൃശ്യങ്ങൾ യാത്രക്കാരിലൊരാൾ ക്യാമറയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളാണ് ലഭിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top