ആലുവയിൽ അഞ്ചാം ക്ലാസുകാരനെ കാണാതായി

ആലുവ ചെമ്പറക്കിയിൽ അഞ്ചാം ക്ലാസുകാരനെ കാണാതായി. ചെമ്പറക്കിയിൽ താമസിക്കുന്ന തങ്കളത്ത് അബ്ദുൽ ജമാലിൻ്റെ മകൻ ഫൈസൽ ജമാലിനെയാണ് കാണാതായത്. പേങ്ങാശേരി അൽഹിന്ദ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് 11കാരനായ ഫൈസൽ.

ചെമ്പറക്കി വികെഎസ് ഓഡിറ്റോറിയത്തിൽ വിവാഹച്ചടങ്ങിനു പോയപ്പോഴാണ് കുട്ടിയെ കാണാതായത്. എട്ടരയോടെ കുട്ടിയെ കാണാതായെന്നും ഇപ്പോൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയാണെന്നും പിതാവ് അറിയിച്ചു. കുട്ടിയെ കാണാതാവുമ്പോൾ പച്ച ഷർട്ടാണ് ധരിച്ചിരുന്നെതെന്നും പിതാവ് അറിയിച്ചു.

Updating…

Story Highlights: 11 year old boy missing in aluva

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top