പുതുജീവന്‍ മാനസികാരോഗ്യകേന്ദ്രത്തില്‍ എട്ട് വര്‍ഷത്തിനിടെ മുപ്പതിലധികം പേര്‍ മരിച്ചെന്ന് കണ്ടെത്തല്‍

ചങ്ങനാശേരിയിലെ പുതുജീവന്‍ മാനസികാരോഗ്യകേന്ദ്രത്തില്‍ എട്ട് വര്‍ഷത്തിനിടെ മുപ്പതിലധികം അന്തേവാസികള്‍ മരിച്ചെന്ന് കണ്ടെത്തല്‍. എഡിഎമ്മിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ പുറത്ത് വന്നത്. എല്ലാം മരണങ്ങളിലും സമഗ്രമായ അന്വേഷണം നടത്തുമെന്ന് എഡിഎം അനില്‍ ഉമ്മന്‍ അറിയിച്ചു. ഇതിനിടെ കേന്ദ്രത്തിലെ മറ്റൊരു അന്തേവാസിയെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

2012 മുതല്‍ ഇന്നലെ വരെയുള്ള രജിസ്റ്ററുകള്‍ പരിശോധിച്ചാണ് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അനില്‍ ഉമ്മന്‍ തെളിവെടുപ്പ് നടത്തിയത്. ആത്മഹത്യകള്‍ ഉള്‍പ്പെടെ മുപ്പതിലേറെ മരണങ്ങള്‍ എട്ട് വര്‍ഷത്തിനിടെ ഉണ്ടായെന്നാണ് കണ്ടെത്തല്‍. സ്ഥാപനത്തിലെ പരിശോധനയ്ക്കുശേഷം പ്രദേശവാസികളില്‍ നിന്നും തെളിവെടുപ്പ് നടത്തി. ലൈസന്‍സ് സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട് എന്നും, പരിശോധനയില്‍ വ്യക്തമായി.

റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം കളക്ടര്‍ക്ക് സമര്‍പ്പിക്കും. ആരോഗ്യ വകുപ്പ് നിയോഗിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ അന്വേഷണവും സമാന്തരമായി നടക്കുന്നുണ്ട്. ഫോറന്‍സിക് ലാബില്‍ നിന്ന് രാസപരിശോധനാ ഫലം എത്താനുള്ള കാത്തിരിപ്പിലാണ് പോലീസും ആരോഗ്യ വകുപ്പും.

 

Story Highlights:30 people died, eight years ,destitute home
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top