നെടുമ്പാശേരി വിമാനത്താവളത്തില്‍ 75 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടി

നെടുമ്പാശേരി വിമാനത്താവളത്തില്‍ 75 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നെത്തിയ രണ്ട് മലപ്പുറം സ്വദേശികളില്‍ നിന്നാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഒന്നേമുക്കാല്‍ കിലോയോളം വരുന്ന സ്വര്‍ണം പിടിച്ചെടുത്തത്. ഞായറാഴ്ച പുലര്‍ച്ചെയാണ് ഇവര്‍ വിമാനത്താവളത്തിലെത്തിയത്.

സംഭവത്തില്‍ മലപ്പുറം തിരൂര്‍ സ്വദേശിയും എടവണ്ണ സ്വദേശിയുമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റെ പിടിയിലായത്. ബ്രഡ് ടോസ്റ്ററിനുള്ളില്‍ സിലിണ്ടര്‍ രൂപത്തില്‍ ഒളിപ്പിച്ച നിലയിലാണ് തിരൂര്‍ സ്വദേശിയില്‍ നിന്ന് സ്വര്‍ണം കണ്ടെത്തിയത്. എടവണ്ണ സ്വദേശിയില്‍ നിന്ന് ക്യാപ്‌സൂളാക്കി കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്. ഇയാള്‍ മലദ്വാരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച മൂന്ന് ക്യാപ്‌സൂളുകള്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് ഇയാള്‍ നെടുമ്പാശേരിയിലെത്തിയത്.

 

Story Highlights: gold seized, nedumbassery airport

 

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top