ആലപ്പുഴയിൽ രജിസ്ട്രേഷൻ ഇല്ലാതെ സർവീസ് നടത്തുന്ന ഹൗസ് ബോട്ടുകളിൽ പരിശോധന ആരംഭിച്ചു

ആലപ്പുഴയിൽ രജിസ്ട്രേഷൻ ഇല്ലാതെ സർവീസ് നടത്തുന്ന ഹൗസ് ബോട്ടുകളിൽ പരിശോധന ആരംഭിച്ചു
ആലപ്പുഴയിൽ രജിസ്ട്രേഷൻ ഇല്ലാതെ സർവീസ് നടത്തുന്ന ഹൗസ് ബോട്ടുകൾ പരിശോധിച്ച് ക്രമവത്കരിക്കാനുള്ള നടപടികൾ തുടങ്ങി. ആദ്യദിനം നടത്തിയ പരിശോധനയിൽ ശിക്കാര വള്ളങ്ങൾ ഉൾപ്പെടെ 39 വള്ളങ്ങളാണ് പങ്കെടുത്തത്.
നേരത്തെ ലൈസൻസ് ഇല്ലെന്ന് കണ്ടെത്തിയിരുന്ന 242 ബോട്ടുകൾക്ക് അധികൃതർ പരിശോധനയ്ക്കായി നോട്ടീസ് നൽകിയിരുന്നു. വിനോദ സഞ്ചാരികളുമായ ഹൗസ് ബോട്ട് കഴിഞ്ഞ മാസം വേമ്പനാട്ടു കായലിൽ തീപിടിച്ചു പൂർണമായും കത്തി നശിച്ചിരുന്നു. മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാതിരുന്ന ഹൗസ് ബോട്ടിൽ നിന്ന് യാത്രക്കാർ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. പിന്നീട് തുറമുഖവകുപ്പ് നടത്തിയ പരിശോധനയിൽ ഹൗസ്‌ബോട്ടിന് ലൈസൻസ് ഇല്ലെന്ന് കണ്ടെത്തിയിരുന്നു.
ഇതേ തുടർന്നാണ് രജിസ്ട്രഷൻ ഇല്ലാതെ അനധികൃതമായി സർവീസ് നടത്തുന്ന ഹൗസ് ബോട്ടുകൾക്കും ശിക്കാര വള്ളങ്ങൾക്കുമെതിരെ കർശന നടപടി സ്വീകരിക്കാൻ മന്ത്രിതല യോഗത്തിൽ തീരമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മാരിടൈം ബോർഡ് ഉദ്യോഗസ്ഥർ രജിസ്ട്രഷൻ ഇല്ലാത്ത ബോട്ടുകളിൽ പരിശോധന നടത്തിയത്. എന്നാൽ, 39 ബോട്ടുകൾ മാത്രമാണ് ആദ്യദിനം പരിശോധനയ്ക്കെത്തിയത്. രേഖകളിലും നിർമാണത്തിലുമുള്ള നിയമ ലംഘനങ്ങൾ പരിഹിക്കാൻ ഉദ്യോഗസ്ഥർ ബോട്ടു ഉടമകൾക്ക് നിർദേശം നൽകി. ഇക്കാര്യങ്ങൾ പരിഹരിക്കുന്ന മുറയ്ക്ക് ബോട്ടുകളുടെ രജിസ്ട്രേഷൻ നടപടികൾ ക്രമവത്കരിച്ചു നൽകുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതേസമയം, പരിശോധന നടപടികളോട് സഹകരിക്കാത്ത ബോട്ടുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. അനധികൃത ബോട്ടുകൾ പിടിച്ചെടുക്കണമെന്ന് ഹൈക്കോടതിയും നേരത്തെ ഉത്തരവിട്ടിരുന്നു.
Story highlight: Alappuzha house boat,Inspection
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here