ഖത്തറില്‍ ആദ്യത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

ഖത്തറില്‍ ആദ്യത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഖത്തര്‍ ആരോഗ്യ മന്ത്രാലയമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ് സ്ഥിരീകരിച്ചതോടെ ഖത്തര്‍ ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ആശുപത്രികള്‍ അടക്കമുള്ള സൗകര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇറാന്‍ സന്ദര്‍ശിച്ച് മടങ്ങിയെത്തിയ 36 കാരനിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗിയുടെ ആരോഗ്യ വിവരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ ഖത്തര്‍ ആരോഗ്യ മന്ത്രാലയം തയാറായില്ല.

അയല്‍രാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഖത്തറിലും നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. രാജ്യത്തെ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും കൊറോണ ബാധയുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ പ്രത്യേകം പരിശോധിച്ചിരുന്നു.

ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നവര്‍ വൈദ്യസഹായം തേടണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. വൈറസ് ബാധ ശക്തമായ ഇറാന്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ 14 ദിവസത്തേക്ക് വീട്ടില്‍ തനിച്ചോ പ്രത്യേക ഐസൊലേഷന്‍ കേന്ദ്രങ്ങളിലോ കഴിയണമെന്നും നേരത്തെ നിര്‍ദേശം ഉണ്ടായിരുന്നു.

Story Highlights- corona virus, Qatar 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top