കൊച്ചി ബാർ കൗൺസിലിൽ ബഹളം; കോണ്‍ഗ്രസ് അനുകൂല അംഗങ്ങൾ യോഗം ബഹിഷ്‌കരിച്ചു

കൊച്ചിയിൽ ചേർന്ന ബാർ കൗൺസിൽ യോഗത്തിൽ ബഹളം. സെക്രട്ടറി കെ അജയനെ തിരികെ നിയമിച്ചതിലാണ് പ്രതിഷേധമുണ്ടായത്. കെ അജയൻ അഴിമതി ആരോപണം നേരിട്ടിരുന്നു. ക്രമവിരുദ്ധമായി കെ അജയനെ തിരികെ നിയമിച്ചെന്നാണ് വീണ്ടും ആരോപണം. കോണ്‍ഗ്രസ് അനുകൂല അംഗങ്ങൾ യോഗം ബഹിഷ്‌കരിച്ചു.
സംസ്ഥാന ബാർ കൗൺസിൽ സെക്രട്ടറി പദവി വഹിച്ചിരുന്ന കെ അജയനെ സസ്‌പെൻഡ് ചെയ്തിരുന്നു. അഭിഭാഷക ക്ഷേമനിധി വെട്ടിപ്പിൽ സെക്രട്ടറിക്ക് പങ്കുണ്ടെന്നായിരുന്നു ആരോപണം. ക്ഷേമനിധിയിൽ കോടികളുടെ ക്രമക്കേട് സംസ്ഥാന വിജിലൻസ് കണ്ടെത്തുകയും ചെയ്തു.പിന്നാലെ ഓണററി സെക്രട്ടറിയെ നിയമിച്ചിരുന്നു. ഇതിനിടെ കെ അജയന് വീണ്ടും ചുമതല നൽകാൻ തീരുമാനിച്ചു. ഇതോടെയാണ് കോണ്‍ഗ്രസ് അനുകൂല അംഗങ്ങൾ പ്രതിഷേധിച്ചത്.
ഇടതുപക്ഷ അഭിഭാഷക സംഘടനയായ ലോയേഴ്‌സ് യൂണിയനാണ് ബാർ കൗൺസിലിന്റെ ഭരണ നിയന്ത്രണം. ക്ഷേമനിധി തട്ടിപ്പിലെ അന്വേഷണം നിലവിൽ മന്ദഗതിയിലാണ്. വിജിലൻസാണ് അന്വേഷണം നടത്തുന്നത്. 2007 മുതൽ ക്ഷേമനിധി കണക്കുകൾ ഓഡിറ്റ് ചെയ്തിരുന്നില്ല.
bar council
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here