വേനല്‍ കടുത്തതോടെ മറയൂരില്‍ കാട്ടാനശല്യം രൂക്ഷം ; വാച്ചര്‍മാരെ നിയമിക്കണമെന്ന് നാട്ടുകാര്‍

ഇടുക്കി മറയൂര്‍ മേഖലകളില്‍ കാട്ടാന ശല്യം രൂക്ഷമാകുന്നു. വേനല്‍ കടുത്തതോടെയാണ് കാട്ടാനക്കൂട്ടം ജനവാസ മേഖലയിലും കൃഷിയിടങ്ങളിലേക്കും എത്തി തുടങ്ങിയത്. അഞ്ചേക്കറോളം കരിമ്പ് കൃഷിയാണ് കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടം നശിപ്പിച്ചത്. ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കര്‍ഷകര്‍ പറയുന്നു. മറയൂര്‍ പൂത്തൂര്‍ സ്വദേശി വിജയന്റെ കരിമ്പ് കൃഷിയാണ് കാട്ടാന നശിപ്പിച്ചത്.

ഉള്‍വനങ്ങളില്‍ തീറ്റ കുറഞ്ഞതാണ് കൃഷിഭൂമിയിലേക്ക് കാട്ടാനകള്‍ എത്താന്‍ കാരണം. മറയൂര്‍ കാന്തല്ലൂര്‍ റോഡില്‍ വെട്ടുകാട് ഭാഗത്ത് വാഹനയാത്രക്കാര്‍ക്കും കാട്ടാനക്കൂട്ടം ഭീഷിണി ആയിരിക്കുകയാണ്. കാട്ടാനകൂട്ടം ജനവാസ മേഖലയിലേക്ക് കടക്കുന്ന വനാതിര്‍ത്തികളില്‍ വാച്ചര്‍മാരെ നിയമിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

 

Story Highlights: summer gets hotter,  elephant, Marayuoor

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top