തിരുപ്പതി ക്ഷേത്ര വരുമാനത്തിൽ വൻ വർധനവ്; ആകെ ലഭിച്ചത് 1,351 കോടി രൂപ

തിരുപ്പതി ക്ഷേത്ര വരുമാനത്തിൽ വൻ വർധനവ്. 2019-2020 സാമ്പത്തിക വർഷം കാണിക്കയായും മറ്റ് സംഭാവനകളായും ആകെ ലഭിച്ചത് 1,351 കോടി രൂപയെന്ന് തിരുപ്പതി തിരുമല ദേവസ്ഥാനം. 2018-19 സാമ്പത്തിക വർഷത്തിൽ 1,313 കോടിയായിരുന്നു ക്ഷേത്ര വരുമാനം.

2020-21 സാമ്പത്തിക വർഷത്തിലേക്കുള്ള ദേവസ്ഥാനം ബജറ്റിലാണ് ഇക്കാര്യങ്ങൾ ഉള്ളത്. വിവിധ പൊതുമേഖലാ ബാങ്കുകളിലായി ദേവസ്ഥാനത്തിന് 14,000 കോടി രൂപ സ്ഥിര നിക്ഷേപവും ഇവയുടെ പലിശ വരുമാനമായി 706.01 കോടിയുമാണ് ലഭിക്കുന്നത്.

വരും വർഷം പ്രസാദ വിൽപ്പനയിലൂടെ 400 കോടിരൂപയാണ് ദേവസ്ഥാനം പ്രതീക്ഷിക്കുന്നത്. ഇത്തവണ പ്രസാദ വിൽപനയിലൂടെ 330 കോടി രൂപയും ടിക്കറ്റ് വിൽപനയിലൂടെ 245 കോടി രൂപയുമാണ് ലഭിച്ചത്. ഇതിനു പുറമേ കല്യാണ മണ്ഡപം വാടക മുറികൾ എന്നിവയിൽ നിന്നുള്ള വരുമാനമായി 245 കോടിയുമാണ് പ്രതീക്ഷിക്കുന്നത്. മുടി വിൽപനയിലൂടെ 106.75 കോടി സമാഹരിക്കാനും തിരുമല ദേവസ്ഥാനം ലക്ഷ്യമിടുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top